പാവറട്ടി:പോലീസ് സ്റ്റേഷനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതികളെ പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങോട്ടുകര താന്ന്യം സ്വദേശി കിച്ചു എന്ന് വിളിക്കുന്ന കൃഷ്ണ പ്രസാദാണ് കഴിഞ്ഞദിവസം അറസ്റ്റിലായത്.കേസിലെ ഒന്നും രണ്ടും പ്രതികളായ പഴുവില്‍ ചിറവരമ്പത്ത് സ്വദേശി കറുപ്പം വീട്ടില്‍ നിഹാര്‍(30), പെരുമ്പാടിക്കുന്ന് ഏറോളി വീട്ടില്‍ ഗണപതികണ്ണനെന്നു വിളിക്കുന്ന ശരത(23) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
മൂന്നാം പ്രതിയായ നീഹാറിനെ ഗുരുവായൂര്‍ റെയില്വേസ്റ്റേഷന് പരിസരത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. പീടൂര് സ്വദേശി മൂത്താണ്ടശേരി വീട്ടില്‍ ജയപ്രസാദിന്റേതാണ് മോഷ്ടിച്ച ബൈക്ക്.2016 ജൂണ്‍ 25 നാണ്കേസിനാസ്പദമായ സംഭവം നടന്നത്. 5000 രൂപക്ക് വിറ്റ ബൈക്കും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പുതുക്കാട്, വലപ്പാട് സ്റ്റേഷനുകളിലും പ്രതികളുടെ പേരില്‍ സമാനരീതിയിലുള്ള കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
എസ്.ഐ.എസ്. അരുണ്‍, എസ്.ഐ.ഗിരിജന്‍, സീനിയര്‍ സി.പി.ഒമാരായ കെ.എന്‍.സുകുമാരന്‍, ബൈജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: