ഗുരുവായൂര്‍: ശബരിമലയെയും, ആചാരങ്ങളെയും അവഹേളിച്ച് എസ്എഫ്ഐയുടെ ചുവരെഴുത്ത്. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ കെട്ടിടത്തിന്റെ ചുമരുകളിലാണ് അസഭ്യ വര്‍ഷം എഴുതിക്കൂട്ടിയിരിക്കുന്നത്.ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ എല്‍. എച്ച് എന്നറിയപ്പെടുന്ന മലയാളം, സംസ്കൃതം, ബി.കോം ഡിപ്പാര്‍ട്ട് മെന്റുകള്‍ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ ചുവരുകളിലാണ്, ശബരിമലയെയും അവിടുത്തെ ആചാരങ്ങളെയും അവഹേളിക്കുന്ന തരത്തിലുള്ള ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.ഇതുമാത്രമല്ല സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുമുണ്ട് ചുവരെഴുത്തുകളില്‍. കലാലയത്തിനുള്ളിലെ ചുവരുകളില്‍ അസഭ്യ വര്‍ഷം എഴുതിക്കൂട്ടിയതിന് പിന്നില്‍ എസ്എഫ്ഐ ആണെന്ന് ദൃശ്യങ്ങളില്‍ തന്നെ വ്യക്തം.ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കോളേജ് അധികൃതര്‍ ഒരു നടപടിയും എടുത്തിട്ടില്ല. ഇത് ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നാണ് കോളേജ് പ്രിന്‍സിപ്പല്‍ ഡി ജയപ്രസാദ് പറയുന്നത്. മാത്രമല്ല കോളേജിലുള്ളില് ചുവരെഴുത്ത് നിരോധിച്ചിട്ടുണ്ടെന്ന് പ്രിന്‍സിപ്പല്‍ തന്നെ പറയുന്നു.കഴിഞ്ഞ യൂണിയന് തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ ഭൂരിപക്ഷത്തോടെ വിജയിച്ചതിനു ശേഷം സമാന പ്രവൃത്തികള്‍ കോളേജിനുള്ളില്‍ സ്ഥിരം കാഴ്ചയാണ്.
വര്‍ഷങ്ങളായി ളെശ ആധിപത്യം പുലര്‍ത്തുന്ന കോളേജിനുള്ളില്‍ മറ്റു വിദ്യാര്‍ത്ഥി രാഷ്ട്രീയ സംഘടനകള്‍ക്ക് പ്രവര്‍ത്തനാനുമതി സ്ഥിരമായി നിഷേധിക്കുന്നു.ദിവസങ്ങള്‍ക്ക് മുന്‍പാണ് എറണാകുളം മഹാരാജാസ് കോളേജില്‍ ക്രിസ്തുവിനെ അവഹേളിക്കുന്ന തരത്തിലുള്ള ചുവരെഴുത്ത് നടത്തിയ ആറ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലിസ് കേസ് എടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: