തൃശ്ശൂര്‍: ജില്ല സമ്പൂര്‍ണ്ണ ചരക്ക്, സേവന നികുതി രജിസ്ട്രേഷന് ഒരുങ്ങുന്നു . അക്ഷയ കേന്ദ്രങ്ങള്‍ വഴിയാണ് ചരക്ക്, സേവന നികുതി (ജി.എസ്.ടി) രജിസ്ട്രേഷന് സംവിധാനമൊരുക്കിയിരിക്കുന്നത്. നിലവിലെ അംഗീകൃത വ്യാപാരികള്‍ ജി.എസ്.ടി.യുടെ വെബ് പോര്‍ട്ടലില്‍ എന്റോള്‍മെന്റും മൈഗ്രേഷനും നടത്തുമ്പോള്‍ പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
തുടര്‍ന്ന് രാജ്യത്താകമാനമുള്ള ഏകീകൃത ചരക്ക്, സേവന നികുതി സംവിധാനത്തിനു കീഴില്‍ വരും. ജനുവരി ഒന്ന് മുതല്‍ 15 വരെ ഓണ്‍ലൈനായി നികുതിയടക്കാം. വ്യാപാരികള്‍ ആവശ്യമായ രേഖകള്‍ സഹിതം അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളിലെത്തണം. നിലവില്‍ പ്രൊവിഷണല്‍ വിലാസവും പാസ്സ് വേര്ഡുമുള്ള വ്യാപാരികളും രജിസ്ട്രേഷന് നടത്തേണ്ടതാണ്. വിവരങ്ങള്‍ക്ക് 0487 2386809
പ്രതികരിക്കാൻ ഇവിടെ എഴുതുക: