മുളങ്കുന്നത്തുകാവ്:മെഡിക്കല്‍ കോളജ് ആശുപ്രത്രിയില്‍ എക്സ്റേ ഫിലിം തിര്ന്നത് രോഗികളെ ദുരിതത്തിലാക്കുന്നു.ഫിലിം വിതരണ കമ്പനിക്ക് 19 ലക്ഷം രൂപ കുടിശിക വന്നതിനെ തുടര്‍ന്ന് വിതരണം നിര്ത്തിവെയക്കുകയായിരുന്നു.ഈ സാഹചര്യത്തില്‍ നിലവിലുള്ള കമ്പനിയെ മാറ്റി പുതിയ കമ്പനിക്ക് വിതരണാവകാശം നല്‍കുകയായിരുന്നു.പുതിയ കമ്പനിക്ക് ആവശ്യമായ ഫിലിം എത്തിക്കാന്‍ സാധിക്കാതെ വന്നതാണ് ഇപ്പോഴാത്ത പ്രതിസന്ധിയക്ക് കാരണമായത്.
ദിവസവും ആയിരത്തിനു മേല്‍ എക്സറേകളാണ് വിവിധ ഒപികളിലും വാര്‍ഡുകളിലും ആവശ്യമായി വരുന്നത്.ഒരു രോഗിക്ക് ഒന്നില്‍ കുടതല്‍ എക്സേറകള് എടുക്കേണ്ടി വരുന്ന അവസ്ഥയുമുണ്ടാകാറുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് 100 രൂപ എന്ന നിരക്കിലുമാണ് എക്സ് റേ എടുത്തുകൊടുക്കുന്നത്. അത്യവശ്യമായി എക്സ് റേ എടുക്കുവാന്‍ ഡിജിറ്റില്‍ എകസ് റേ യന്ത്രം ഉപയേഗിക്കുന്നുണ്ടങ്കിലും ഫിലിം ഇല്ലാത്താതു മൂലം റിസള്‍ട്ട് നെറ്റ്വര്‍ക്കിലുടെ ഡോക്ടര്‍മാരെ അറിയിക്കുകയാണ് ചെയ്യുന്നത്.
നിലവില്‍ അസ്ഥിരോഗ വിഭാഗത്തില്‍ മാത്രമാണ് ഈ സൗകര്യം ഉള്ളത്.ആശുപത്രിക്ക് സമിപം സ്വകാര്യ ലാബുകളൊന്നും ഇല്ലാത്തതിനാല്‍ തൃശൂര്‍ നഗരത്തിലേക്ക് പോകേണ്ട സ്ഥിതിയാണിപ്പോഴുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: