കൊടകര: മറ്റത്തൂര്‍കുന്ന് പ്രദേശത്തെ രണ്ട് നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് വീട് വൈദുതീകരിച്ച് വൈദുതി വകുപ്പിന്റെ സഹകരണത്തോടെ കണക്ഷന് നല്കി സേവാഭാരതി മനുഷ്യ സ്നേഹത്തിന്റെ മഹനീയ മാതൃകയായി. മറ്റത്തൂര്‍കുന്ന് പടിഞ്ഞാറ്റുമുറിയില്‍ കനാല്‍ പുറമ്പോക്കിലെ കുടിലില്‍ താമസിക്കുന്ന രമണിക്കും,തൊട്ടടുത്ത കാവനാട് പ്രദേശത്ത് മൂന്നു സെന്റിലെ കൊച്ചു കൂരയില്‍ താമസിക്കുന്ന കവിതക്കുമാണ് വീട്ടില്‍ വെളിച്ചവും വിരുന്നെത്തിയത്.
സേവാഭാരതി പ്രവര്‍ത്തകരായ സുഭീഷ് സുകുമാരന്‍,സുജിത് ആനന്ദപുരത്തുകാരന്‍,ശരത്ത് പുതുശ്ശേരി എന്നിവരുടെ നേതൃത്വത്തില്‍ വീടുകളുടെ വയറിംഗ് പൂര്‍ത്തിയാക്കി.നാട്ടുകാരനും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥനുമായ പി.ആര്.ജയന്റെ ഇടപെട്ട് വകുപ്പിന്റെ പ്രത്യേക അനുവാദവും തരപ്പെടുത്തിയതോടെ ഈ നിര്‍ധന കുടുംബങ്ങളുടെ സ്വപ്നം സാക്ഷാല്‍ക്കരിച്ചു. ചാലക്കുടി ഡിവിഷണല്‍ എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ രാധയുടെ സാന്നിധ്യത്തില്‍ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരായ ജയശ്രീ,ശിവദാസന്‍,ജയന് തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: