തൃശൂര്‍: മതത്തേയും രാഷ്ട്രീയത്തേയും കൂട്ടിക്കുഴക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രീംകോടതിയുടെ വിധിപ്രകാരം മുസ്ലീം ലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടിയെ പിരിച്ചുവിടുകയോ ലീഗിന്റെ രാഷ്ട്രീയ രംഗത്തെ പ്രവര്‍ത്തനം നിയമപരമായി തടയുകയൊ ചെയ്യണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. എ.കെ.നസീര്‍.
മുസ്ലീം ഒരു മതത്തെ സൂചിപ്പിക്കുന്ന പദമാണ്. അതുകൊണ്ടുതന്നെ ആ മതത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയപാര്‍ട്ടി എന്ന നിലക്ക് ഈ പാര്‍ട്ടിയുടെ ജനപ്രതിനിധികളെല്ലാം തന്നെ ഒരു മതത്തിന്റെ പേരുപയോഗിച്ച് വോട്ടുനേടി ജയിച്ചവരുമാണ്. തൃശൂര്‍ മുണ്ടശ്ശേരി ഹാളില്‍ ചേര്‍ന്ന ബിജെപി ജില്ലാനേതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു നസീര്‍. ബിജെപി ജില്ലാ പ്രസിഡണ്ട് എ.നാഗേഷ് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ എം.എസ്.സംപൂര്‍ണ, പി.എസ്.ശ്രീരാമന്, ഷാജുമോന്വട്ടേക്കാട്, ദയാനന്ദന് മാമ്പുള്ളി, പി.എം.ഗോപിനാഥ്, എ.ഉണ്ണികൃഷ്ണന്, അഡ്വ. കെ.കെ.അനീഷ്കുമാര്‍, സുരേന്ദ്രന് ഐനിക്കുന്നത്ത്, അനീഷ് ഇയ്യാല്‍, ഇ.വി.കൃഷ്ണന് നമ്പൂതിരി, ഇ.മുരളീധരന്, ജസ്റ്റിന് ജേക്കബ്ബ് തുടങ്ങിയവര്‍ സംസാരിച്ചു. കെ.സുരേന്ദ്രന് നയിക്കുന്ന പാലക്കാട് മേഖല രാഷ്ട്രീയ പ്രചരണജാഥക്ക് ജില്ലയിലെ 10 നിയോജകമണ്ഡലങ്ങളില്‍ സ്വീകരണം നല്കാന് തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: