കൊടുങ്ങല്ലൂര്‍: ദേശീയപാത ബൈപ്പാസില്‍ കഴിഞ്ഞദിവസമുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ക്ഷേത്രസംരക്ഷണസമിതിയും സേവാഭാരതിയും ആശ്വാസം പകര്‍ന്നു. ചെന്നൈക്കുസമീപം തിരുവള്ളൂര്‍ സ്വദേശികളായ അയ്യപ്പഭക്തര്‍ സഞ്ചരിച്ച ടെമ്പോട്രാവലര്‍ കാറുമായി കൂട്ടിയിടിച്ച് ഒരാള്‍ തല്‍ക്ഷണം മരിച്ചു. മറ്റു പന്ത്രണ്ടുപേരെ നഗരത്തിലെ രണ്ട് ആശുപത്രികളിലായി പ്രവേശിപ്പിച്ചിരുന്നു. പ്രാഥമിക ശുശ്രൂഷ കഴിഞ്ഞവര്‍ക്ക് ക്ഷേത്രസംരക്ഷണസമിതിയുടെ അയ്യപ്പവിശ്രമകേന്ദ്രത്തില് ഭക്ഷണവും താമസസൗകര്യവുമൊരുക്കിയിരുന്നു. ആശുപത്രിയില്‍ കഴിഞ്ഞവര്‍ക്കും സമിതിയുടേയും സേവാഭാരതിയുടേയും സഹായഹസ്തവുമായി എത്തി. ഇന്നലെ രാവിലെ പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ് അയ്യപ്പഭക്തന്റേയും മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. സേവാഭാരതിയുടേയും അലര്ട്ടിന്റേയും ആംബുലന്‍സുകളിലാണ് പരിക്കേറ്റവര്‍ മൃതദേഹവുമായി നാട്ടിലേക്ക് മടങ്ങിയത്. ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന സമിതി അംഗം സി.എം.ശശീന്ദ്രന്, താലൂക്ക് സെക്രട്ടറി ജീവന് നാലുമാക്കല്‍, പ്രവര്‍ത്തകരായ വിവേകാനന്ദന്, വേലായുധന്, മധു, ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് കെ.ബിജു, സേവാഭാരതി പ്രവര്‍ത്തകരായ വി.ജി.ഹരിദാസ്, സുധീഷ് എന്നിവരുടെ നേതൃത്വത്തിലാണ് അയ്യപ്പഭക്തര്‍ക്ക് സഹായമൊരുക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: