കുന്നംകുളം: കുന്നംകുളം ചിലങ്കയണിഞ്ഞു. ഇനി അഞ്ചുനാള്‍ നഗരത്തില്‍ നിറയുക കലയുടെ കേളീരവങ്ങള് മാത്രം. ബഥനി ഹയര്‍ സെക്കണ്ടറി സ്കൂളില്‍ 3 മണിക്ക് ആരംഭിച്ച ഘോഷയാത്രയില്‍ നൂറ് കണക്കിന് വിദ്യര്‍ത്ഥികള്‍ പങ്കെടുത്തു. കലോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം സംസ്ഥാന കായിക യുവജന ക്ഷേമ, വ്യവസായ മന്ത്രി എ.സി.മെയ്തീന് ഉദ്ഘാടനം ചെയ്തു. കെ.വി.അബ്ദുള്‍ഖാദര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്, സിനിമാ നടന് ജയരാജ് വാര്യര്‍, ഗാനരചയിതാവ് ഹരിനാരായണന്, കെ.പി.രാധാകൃഷ്ണന് വൈസ് പ്രസിഡണ്ട് ജില്ലാ പഞ്ചായത്ത്, പി.എം.സുരേഷ് നഗരസഭ വൈസ് ചെയര്മാന് കുന്നംകുളം, കെ.കെ.സതീശന്, ജെന്നി ജോസഫ്, എം.പത്മിനി ടീച്ചര്‍, ഗീത ശശി വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കുന്നംകുളം, മിഷ സെബാസ്റ്റ്യന്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കുന്നംകുളം എന്നിവര്‍ സംസാരിച്ചു. ഷാജി എ.വി. പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കുന്നംകുളം, സുനിത ശിവരാമന്, നിഷ ജയേഷ്, ബീന ലിബി, ഗോകുല്‍ കൃഷ്ണന്, ലീന രവിദാസ്, എന്‍.ആര്.മല്ലിക, സച്ചിദാനന്ദന്, സി.ജെ.ജിജു എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: