തൃശൂര്‍: ദേവസ്വം ജീവനക്കാരനുനേര്ക്ക് ജില്ലാപഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ ഗുണ്ടായിസം. ജില്ലാപഞ്ചായത്ത് പ്രസിഡണ്ടും കേരള മഹിളാസംഘം വൈസ് പ്രസിഡണ്ടുമായ ഷീല വിജയകുമാര്‍ സെക്രട്ടറി സ്വര്‍ണലത തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സിപിഐ പ്രവര്‍ത്തകരുടെ സംഘമാണ് കൊച്ചിന് ദേവസ്വം ബോര്‍ഡ് സെക്യൂരിറ്റി ജീവനക്കാരനുനേരെ കയ്യേറ്റത്തിന് മുതിര്‍ന്നത്. ദേവസ്വം മതിലില്‍ മഹിളാസംഘത്തിന്റെ സമ്മേളന പോസ്റ്റര്‍ ഒട്ടിക്കാന്‍ ശ്രമിച്ചത് സെക്യൂരിറ്റി ജീവനക്കാരനായ ഗോപി തടഞ്ഞു. ഇതേത്തുടര്‍ന്നാണ് സിപിഐ ഗുണ്ടകള്‍ ഗോപിയെ ആക്രമിച്ചത്. ഷീല വിജയകുമാറിന്റെ സാന്നിദ്ധ്യത്തിലായിരുന്നു കയ്യേറ്റം. സംഘര്‍ഷാവസ്ഥയുണ്ടായതിനെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. എന്നാല്‍ സിപിഐക്കാര്‍ പോലീസിനോടും തട്ടിക്കയറുകയായിരുന്നു. അതേസമയം ഗോപി പോസ്റ്റര്‍ വലിച്ചുകീറിയതാണ് തര്‍ക്കത്തിന് കാരണമായതെന്ന് സിപിഐ നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: