തൃശൂര്‍: തൃശൂര്‍-പാലക്കാട് ദേശീയപാതയില്‍ ബസ്സ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. പത്തോളം യാത്രക്കാര്‍ക്ക് പരിക്ക്. ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെയാണ് അപകടം. അമിത വേഗതയിലായിരുന്ന ബസ്സ് കല്ലില്‍തട്ടി മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ബസ്സില്‍ യാത്രക്കാര്‍ കുറവായിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. ബസ്സ് മറിയുന്ന ശബ്ദവും യാത്രക്കാരുടെ നിലവിളിയും കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റ പത്തോളംപേരെ പീച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. ബസ്സിന്റെ ടാങ്ക് പൊട്ടി ഡീസല്‍ ചോര്‍ന്നത് പരിഭ്രാന്തി പരത്തി.
ഇതേത്തുടര്‍ന്ന് ഏറെനേരം തൃശൂര്‍-പാലക്കാട് ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു. തൃശൂരില്‍ നിന്നുള്ള ഫയര്‍ഫോഴ്സെത്തി റോഡ് കഴുകി വൃത്തിയാക്കിയശേഷമാണ് വാഹനങ്ങള്കടത്തിവിട്ടത്. അപകടത്തില്‍പ്പെട്ട ബസ്സ് നീക്കാനും ഏറെ സമയമെടുത്തു. ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ വാഹനങ്ങളുടെ നിര മണ്ണുത്തിവരെ നീണ്ടു. പീച്ചി-മണ്ണുത്തി പോലീസും ഹൈവേ പട്രോളിങ്ങ് സംഘവും സന്ദര്‍ഭോചിതമായി ഇടപെട്ടതിനാല്‍ വലിയ ദുരന്തങ്ങള്‍ ഒഴിവായി. പോലീസ് ഏറെ പണിപ്പെട്ടാണ് ഗതാഗതം സാധാരണ നിലയിലാക്കിയത്. തൃശൂരില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് സംഘങ്ങളും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: