കൊടുങ്ങല്ലൂര്‍: ദേശീയപാതയിലെ ചന്തപ്പുര-കോട്ടപ്പുറം ബൈപ്പാസില്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ ജീവന് ഹോമിച്ചവരുടെ എണ്ണം 22. പരിക്കേറ്റവര്‍ നൂറുകണക്കിന്. അപകടങ്ങള്‍ പെരുകുമ്പോഴും ബന്ധപ്പെട്ടവരുടെ അനാസ്ഥ തുടരുകയാണ്. ഉദ്ഘാടനം കഴിഞ്ഞ് ഒന്നര വര്‍ഷത്തിനിടയില്‍ നാനൂറിലധികം അപകടങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്.
മൂന്നര കി.മീ. മാത്രം നീളം വരുന്ന ഈ റോഡില്‍ സിഗ്നല്‍ സംവിധാനവും സര്‍വീസ് റോഡുകളും സജ്ജമാക്കിയിട്ടുണ്ടെങ്കിലും അശാസ്ത്രീയത ഇവയിലുണ്ടെന്ന് വ്യക്തമാക്കുന്നതാണ് നിത്യേനയെന്നോണം നടക്കുന്ന അപകടങ്ങള്‍. ട്രാഫിക് പോലീസിനെ നിയോഗിക്കാതേയും സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിക്കാതെയും ഇവിടെ അപകടങ്ങള്‍ കുറക്കാനാകില്ലെന്ന സത്യം അധികൃതര്‍ അറിയാത്തതല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇനിയും അപകടമരണങ്ങള്‍ സംഭവിക്കാതിരിക്കാന്‍ സത്വര നടപടികളുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: