തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയില്‍ നിലനില്‍ക്കുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കുവാന്‍ ജില്ലാകളക്ടര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ബിഎംഎസ് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. ഗതാഗതക്കുരുക്കുമൂലം വാഹനങ്ങള്‍ക്ക് മണിക്കൂറുകളോളം ക്യൂവില്‍ കിടക്കേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇതുമൂലം ബസ്സുകള്‍ ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ക്ക് നിശ്ചയിച്ച സമയത്തിന് സര്‍വീസ് നടത്താന്‍ സാധിക്കുന്നില്ല. പലദിവസങ്ങളിലും ബസ്സുകളുടെ ട്രിപ്പുകള്‍ മുടങ്ങുന്ന സാഹചര്യം നിലനില്ക്കുന്നു. സര്‍വീസ് റോഡുകളുടെ പണി പൂര്‍ത്തീകരിക്കുന്ന കാര്യത്തിലും അനാസ്ഥ തുടരുന്ന കമ്പനിക്കെതിരെ നടപടിയെടുക്കാന്‍ കളക്ടര്‍ തയ്യാറാകണം. ബസ്സുകള്‍ക്ക് ഫ്രീട്രാക്ക് അനുവദിക്കണം. ടോള്‍ എഗ്രിമെന്റിലെ വ്യവസ്ഥകള്‍ പൂര്‍ണമായി പാലിക്കണമെന്ന് ഉറപ്പുവരുത്തുവാന്‍ കളക്ടര്‍ ഇടപെടണമെന്ന് ബിഎംഎസ് ജില്ലാപ്രസിഡണ്ട് എ.സി.കൃഷ്ണന്, സെക്രട്ടറി എം.കെ.ഉണ്ണികൃഷ്ണന് എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: