ചാലക്കുടി: ഇരുപത് വര്‍ഷത്തോളം പിടികിട്ടാപ്പുള്ളിയായിരുന്നയാള് പിടിയില്‍. കുറ്റിക്കാട് കോലഞ്ചേരിക്കാരന്‍ പത്രോസ് മകന് രാജീവ് എന്ന പ്രവീണിനേയാണ് (40)എസ് ഐ ജയേഷ് ബാലനും സംഘവും അറസ്റ്റ് ചെയ്തത്. നിരവധി മോഷണം പിടിച്ചു പറി കേസുകളിലെ പ്രതിയാണ് ഇയാള്‍. ചാലക്കുടി, മാള, കുന്നംകുളം, വടക്കുംച്ചേരി സ്റ്റേഷനുകളില്‍ വാഹന മോഷണം പിടിച്ചു പറി കേസുകളിലെ പ്രതിയാണ്.2005 മുതല്‍ ബാഗ്ലൂരിലേക്ക് മുങ്ങിയ ഇയാള്‍ അവിടെ വച്ച് ഇസ്ലാം മതം സ്വീകരിക്കുകയും കൊല്ലം അഞ്ചല്‍ ഇടമുളയ്ക്കല്ലിലെ യുവതിയെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. പിന്നീട് ഇയാള്‍ ഗള്‍ഫിലേക്ക് പോവുകയായിരുന്നു.പത്ത് കൊല്ലത്തോളം അവിടെ ഡ്രൈവറായി ജോലി ചെയ്തു. ഡിവൈഎസ്പി പി.വാഹിദ് സി,ഐ എം.കെ.കൃഷ്ണന് എന്നിവരുടെ നേതൃത്വത്തില്‍ രൂപം കൊടുത്ത സ്ക്വാഡ് അംഗങ്ങള്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.കുന്നുംകുളത്ത് ജ്വല്ലറി ഉടമയെ അടിച്ചു വീഴ്ത്ത് പണം അടങ്ങിയ ബാഗ് മോഷ്ടിച്ച കേസിലും ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: