തൃശൂര്‍ :എല്‍.ഡി.എഫും,യു.ഡി.എഫുംമോദിവിരുദ്ധ പ്രചരണത്തില്‍ മാത്രം ഏര്‍പ്പെട്ടിരിക്കുകയാണെന്ന് ബി.ജെ.പി സംസഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്.
പാവങ്ങളുടെ പ്രശ്നത്തില്‍ ഇവരുടെ ഇടപെടല്‍ ഇല്ല. ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജല സ്വരാജ്,ഡിജിറ്റില്‍ ബാങ്കിങ്,ഹെല്‍പ്പ് ഡെസ്ക്ക് ശില്‍പ്പശാല ഉല്‍ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ കള്ള പണവും കള്ളനോട്ടും ഇല്ലാതാക്കന്‍ കൊണ്ടുവന്ന നടപടി ചിലരുടെ ഉറക്കം കെടുത്തി .ഉറക്കം നഷടപ്പെട്ടവര്‍ സ്വാര്ത്ഥതാല്പര്യങ്ങള്ക്ക് വേണ്ടി ഒന്നിച്ചിരിക്കുകയാണ. ജനങ്ങളെ പരിഭ്രാന്തരാക്കി പ്രശ്നങ്ങള്‍ കുടുതല്‍ സങ്കിര്‍ണ്ണമാക്കി അഴിമതിക്കാര്‍ക്കും കള്ളപ്പണക്കാര്‍ക്കും വേണ്ടി വാദിക്കുവാന്‍ മല്‍സരിക്കുകയാണ്,
അതു കൊണ്ടാണ് കെ. മുരളിധരന്പോലും കേരളത്തില്‍ പ്രതിപക്ഷം ഇല്ലയെന്ന് പറയേണ്ടി വന്നത്. താറുമാറായി കിടക്കുന്ന റേഷന്‍ സംവിധാനം ശരിയാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഇതു വരെ സാധിച്ചിട്ടില്ല.
ഇത് ശരിയായി വരണമെങ്കില്‍ ആറു മാസമെങ്കിലും വേണ്ടിവരും. അതുവരെ പാവങ്ങള്‍ പട്ടിണി കിടക്കേണ്ട ഗതികേടിലേക്കാണ് സംസ്ഥാനം പോകുന്നതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
ജില്ലാ പ്രസിഡന്റ് എ.നാഗേഷ് അധ്യക്ഷനായി. ഡോ.വി.സുഭാഷ്ചന്ദ്രബോസ്, പി.വി.എന്‍ മേനോന് എന്നിവര്‍ കഌസെടുത്തു. സമാപന സമ്മേളനം സംസ്ഥാന സെക്രട്ടറി എ.കെ നസീര്‍ ഉദ്ഘാടനം ചെയ്തു. ദേശീയ കൗണ്‍സിലംഗം പി.എസ് .ശ്രീരാമന്,ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അഡ്വ.കെ.കെ.അനീഷ്കുമാര്‍.കെ.പി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: