ചാലക്കുടി: നഗരസഭയിലെ കനാല്‍ പുറമ്പോക്കില്‍ താമസിക്കുന്നവരെ പുനരധിവസിപ്പിക്കുവാന്‍ എട്ടു വീടുകള്‍ക്ക് ചാലക്കുടി ഫൊറാന പള്ളി 24 സെന്റ് സ്ഥലം നല്കി.
തിരുനാള്‍ ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് പൊതുജന പങ്കാളിത്തതോടെ നഗരസഭ നടപ്പിലാക്കുന്ന പദ്ധതിയിലേക്ക് 24 സെന്റ് സ്ഥലം പള്ളി കൈമാറിയത്. സ്ഥലത്തിന്റെ രേഖ പള്ളി വികാരി ഫാദര്‍ ജോസ് പാലാട്ടി നഗരസഭ ചെയര്‍പേഴ്സണ്‍ ഉഷ പരമേശ്വരന് കൈമാറി.
ചടങ്ങില്‍ വൈസ് ചെയര്മാന് വിന്‍സെന്റ് പാണാട്ടുപറമ്പന്‍, പാര്‍ലിമെന്റ്റി പാര്‍ട്ടി ലീഡര്‍ പി.എം.ശ്രീധരന്, സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്മാന്മാരായ യു.വി.മാര്ട്ടിന്, സീമ ജോജു, പള്ളി ട്രസ്റ്റിമാരായ ഇ.വി.ഷിബു, എം.വി.ജോസ്, കമ്മിറ്റി അംഗങ്ങളായ പി.ഐ.ലൈജു, ജോഷി മാളിയേക്കല്‍., അഡ്വ.സുനില്‍ ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: