ചാലക്കുടി: സര്‍ക്കാര്‍ ആശുപത്രിയില്‍ എക്സറെ എടുക്കാന്‍ വരുന്നവര്‍ക്ക് ദുരിതം.എകസ്റെ വെയിലത്ത് വെച്ച് ഉണക്കിയെടുക്കേണ്ട ഗതികേടിലാണ് രോഗികളും കൂട്ടു വരുന്നവരും.
ആദിവാസികള്‍ മുതല്‍ സാധാരണക്കാര്‍ വരെ ആശ്രയിക്കുന്ന ചാലക്കുടി സര്‍ക്കാര്‍ ആശുപത്രിയില്‍ എക്സറെ എടുക്കുവാന്‍ വരുന്നവര്‍ തിരക്കുണ്ടെങ്കില് വെയിലത്ത് നിന്ന് ഉണക്കിയെടുക്കണം. താലൂക്ക് ആശുപത്രിയായ ഇവിടെ ഒരു യൂണിറ്റ് മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.നാല് വര്‍ഷം പഴക്കമുള്ള സാധാരണ എക്സറെ മെഷീനില്‍ എക്സറെ എടുത്ത് ഉണങ്ങി വരണമെങ്കില്‍ രണ്ട് മണിക്കുറിലധികം സമയം വേണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.അങ്ങനെ കാത്ത് നിന്ന് എക്സറെ ലഭിക്കുമ്പോഴേക്കും ഡ്യൂട്ടി ഡോക്ടര്‍മാര്‍ ഒപിയില്‍ നിന്നും പോകും. ഒരു മണിവരെയാണ് ഒ.പിയില്‍ ഡോക്ടര്‍മാര്‍ ഉണ്ടാവുക. എക്സറെ ലഭിക്കാത്ത കാരണം പലര്‍ക്കും ചികിത്സ കിട്ടാത്ത അവസ്ഥയാണ്. അപകടത്തെ തുടര്‍ന്ന് എല്ലിന് പരിക്കേറ്റ് വരുന്നവരാണ് ഇത് മൂലം വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. പെട്ടെന്ന് ചികിത്സ ലഭിക്കണമെങ്കില്‍ സ്വകാര്യ ആശുപത്രിയെ സമീപിക്കേണ്ട ഗതികേടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: