തൃശൂര്‍: മനുഷ്യചങ്ങലക്ക് ആളുകുറയുമെന്ന് എല്‍ഡിഎഫ് നേതൃത്വത്തിന് ആശങ്ക. കേന്ദ്രസര്‍ക്കാരിനെതിരെ 29ന് നടക്കുന്ന മനുഷ്യചങ്ങല സമരത്തില്‍ അന്യസംസ്ഥാന തൊഴിലാളികളെ പങ്കെടുപ്പിക്കാന്‍ നിര്‍ദ്ദേശം. പാര്‍ട്ടി അണികളെ സമരത്തിന് കിട്ടാതായതോടെയാണ് അന്യസംസ്ഥാന തൊഴിലാളികളെ വ്യാപകമായി അണിനിരത്താന്‍ സിപിഎം തീരുമാനിച്ചിട്ടുള്ളത്. ജില്ലയില്‍ ചെറുതുരുത്തി മുതല്‍ പൊങ്ങംവരെ 71 കിലോമീറ്ററാണ് ചങ്ങല തീര്‍ക്കുന്നത്.
ഏരിയ കമ്മിറ്റികള്‍ക്ക് അന്യസംസ്ഥാന തൊഴിലാളികളെ ഇപ്പോള്‍ത്തന്നെ ഏര്‍പ്പാട് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇവരെ അണിനിരത്തുന്നകാര്യം ജില്ലാസെക്രട്ടറി കെ.രാധാകൃഷ്ണനും സമ്മതിച്ചു. നോട്ട് പ്രതിസന്ധി അവരെയും ബാധിച്ചിട്ടുണ്ട്. അതുകൊണ്ടാണ് സമരത്തില്‍ അവരെ അണിനിരത്താന്‍ തീരുമാനിച്ചത്. രാധാകൃഷ്ണന് ന്യായീകരിച്ചു.എന്നാല്‍ പലയിടത്തും ലോക്കല്‍ കമ്മിറ്റിയും ഏരിയ കമ്മിറ്റിയും പണം നല്കി അന്യസംസ്ഥാന തൊഴിലാളികളെ സമരത്തിനെത്തിക്കാനാണ് ശ്രമം നടത്തുന്നത്. ഇവര്‍ എത്തിയില്ലെങ്കില്‍ ചങ്ങല പൊളിയുമെന്നകാര്യം ഉറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: