കൊടുങ്ങല്ലൂര്‍: സര്‍വീസ് സഹകരണസംഘം സെക്രട്ടറിയുടെ യാത്രയയപ്പ് സമ്മേളനം രാഷ്ട്രീയ വിശദീകരണയോഗമാക്കിയതില് പ്രതിഷേധം. പുല്ലൂറ്റ് 611-ാം നമ്പ്ര് സൊസൈറ്റി സംഘടിപ്പിച്ച ചടങ്ങിലാണ് കോണ്‍-സിപിഐ നേതാക്കള്‍ രാഷ്ട്രീയ പ്രസംഗം നടത്തിയത്. നോട്ട് അസാധുവാക്കല്‍ വിഷയവുമായി ബന്ധപ്പെട്ട് ടി.എം.നാസര്‍, സി.കെ.രാമനാഥന് എന്നിവര്‍ രാഷ്ട്രീയ പ്രസംഗം നടത്തിയതോടെ വേദിയിലും സദസ്സിലും പ്രതിഷേധമുയര്‍ന്നു. യോഗം അവസാനിച്ചതിനുശേഷം പലരും ഇത് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. സൊസൈറ്റിയിലെ യാത്രയയപ്പ് രാഷ്ട്രീയപരിപാടിയാക്കിയ നടപടിയില്‍ ബിജെപി പുല്ലൂറ്റ് ഏരിയകമ്മിറ്റി പ്രതിഷേധിച്ചു.
ഐ.വി.താരാനാഥന് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി.ബി.തമ്പി, കൗണ്‍സിലര്‍ ഒ.എന്‍.ജയദേവന്, സി.വി.ഷാജന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: