മുളങ്കുന്നത്തുകാവ്: ഗവ.മെഡിക്കല്‍ കോളജിന്റെ കീഴിലുള്ള രണ്ട് ആശുപത്രികളിലും പൊതിചോറും പ്ലാസ്റ്റിക്കും നിരോധിച്ച് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പിള്‍ ഡോ. അജിത്കുമാര്‍ ഉത്തരവിട്ടു. മാലന്യ സംസ്കരണ പ്രതിസന്ധി പരിഹരിക്കുവാനാണ് ഇപ്പോഴത്തെ നടപടി. ആശുപത്രിയിലെ മാലിന്യം സംസക്കരിക്കുവാന് സംവിധനമില്ലാത്ത കേരളത്തിലെ ഏക ഗവ. മെഡിക്കല്‍ കോളേജാണ് തൃശൂരിലേത്. നിലവില്‍ കുഴികുത്തി അതില്‍ നിക്ഷേപിക്കുകയാണ് പതിവ്. ഇതിനെതിരെ നാട്ടുകാര്‍ സമരം ചെയ്യാനൊരുങ്ങുകയാണ്. മാലിന്യ സംസക്കരണത്തിനു വേണ്ടി എക്സിലൈറ്റര് സ്ഥാപിക്കണമെന്നുള്ള ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമാണുള്ളത്. ഇപ്പോള്‍ ആറ് ബയോ ഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: