മാള: പൊയ്യ പഞ്ചായത്തില്‍ പൊതുകളിസ്ഥലമില്ല. അഖിലകേരളാടിസ്ഥാനത്തില്‍ നടത്തുന്ന സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന് സംഘാടകര്‍തന്നെ കളിക്കളമൊരുക്കുന്നു. പൊയ്യ പഞ്ചായത്തിലും ഭരണസമിതി അംഗങ്ങള്‍ മാറിവന്നു. ഒന്നുകില്‍ എല്‍ഡിഎഫ് അല്ലെങ്കില്‍ യുഡിഎഫ് സര്‍ക്കാരിലും ഭരണസമിതിയും മാറിവന്നു.
ജനപ്രതിനിധികളും മാറിവന്നു. കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലത്തില്‍ 2011ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കളികളോട് കമ്പമുള്ള ഒരു ജനപ്രതിനിധിയും വന്നു. എന്നാല്‍ പൊയ്യ പഞ്ചായത്തില്‍ പഞ്ചായത്തിന്റേതായി കളിക്കളമില്ല. പൊയ്യ പഞ്ചായത്തില്‍പ്പെട്ട പൂപ്പത്തിയില്‍ ഒരുകൂട്ടം ചെറുപ്പക്കാര്‍ ചേര്‍ന്ന് ക്ലബ്ബ് രൂപീകരിച്ചു.
ഇതില്‍ സാധാരണക്കാര്ക്കുപുറമേ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പോലീസ് ഉദ്യോഗസ്ഥര്‍, അഭിഭാഷകര്‍, ന്യായാധിപന്മാര് എന്നിവരും അംഗങ്ങളായി ഉണ്ട്. 1983ല്‍ രൂപീകൃതമായ ഈ ക്ലബ്ബില്‍ ഇപ്പോള്‍ 200 അംഗങ്ങളുണ്ട്.
1985മുതല്‍ പത്തുവര്‍ഷം തുടര്‍ച്ചയായി ഈ ക്ലബ്ബ് സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് നടത്തി. കളിക്കളമില്ലാത്തതിനാല്‍ അത് നിലച്ചു. പുനരുദ്ധരിച്ചുകൊണ്ട് 2013ല്‍ ആരംഭിച്ച ടൂര്‍ണമെന്റ് നാല് വര്‍ഷം പിന്നിടുകയാണ്. ഫുട്ബോള്‍ ടൂര്‍ണമെന്റ് തുടങ്ങുന്നതിന് ആറ് മാസം മുമ്പേ ക്ലബ്ബംഗങ്ങള്‍ കളിക്കളത്തിനുള്ള പണിതുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: