ചാലക്കുടി: ചാലക്കുടി സൗത്ത് ജംഗ്ഷനില്‍ പോലീസ് ഹമ്പ് സ്ഥാപിച്ചു. വിദ്യാര്‍ത്ഥി മരിച്ച സ്ഥലം തൃശ്ശൂര്‍ ജില്ലാ എസ്.പി.ആര് .നിശാന്തിനി സന്ദര്‍ശിച്ചു.
എന്നിട്ടും നഗരസഭ ഭരണാധികാരികളുടെ കണ്ണ് തുറന്നില്ല. കെഎസ്ആര്‍ടിസി റോഡില്‍ നിന്ന് വാഹനങ്ങള്‍ വരുന്ന വശത്താണ് ആദ്യമായി ഹമ്പ് സ്ഥാപിച്ചത്.കഴിഞ്ഞ ദിവസം രാത്രിയിലാണ് എസ്ഐ ജയേഷ് ബാലന്റെ നേതൃത്വത്തില്‍ നടപടി സ്വീകരിച്ചത്. പോലീസ് അടിയന്തിരമായി നടപടികള്‍ സ്വീകരിച്ചിട്ടും നഗരസഭ അധികൃതരുടെ ഭാഗത്ത് നിന്ന് ഒരു നടപടിയും എടുത്തിട്ടില്ല. എതിര് വശത്തും വരും ദിവസങ്ങളില്‍ തന്നെ ഹമ്പുകള്‍ സ്ഥാപ്പിക്കുമെന്ന് ഡിവൈഎസ്പി പി.വാഹിദും എസ്.ഐ ജയേഷ് ബാലനും അറിയിച്ചു.
നഗരസഭ ഇനിയും പൂര്‍ണ്ണമായി നടപ്പിലാക്കാത്ത ട്രാഫിക് പരിഷ്ക്കാരത്തിന്റെ ഉദ്ഘാടനങ്ങള്‍ക്കും,പ്രചരണങ്ങള്‍ക്കുമായി ചിലവാക്കിയ പണത്തിന്റെ പകുതി ഉണ്ടായാല്‍ ഇവിടെ രണ്ട് ഹമ്പുകള്‍ സ്ഥാപിക്കാമായിരുന്നു. ഇത്ര തിരക്കേറിയ ചാലക്കുടി നഗരത്തിലെ പ്രധാന ജംഗ്ഷനുകളില്‍ ഒന്നും തന്നെ സീബ്രാ ലൈനുകള്‍ വരക്കാതെയാണ് പരിഷ്ക്കാരങ്ങള്‍ നടപ്പിലാക്കിയത്.
നഗരത്തില്‍ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകള്‍,കമാനങ്ങള്‍ എന്നിവ എടുത്തുമാറ്റുവാന്‍ നഗരസഭക്ക് കത്ത് നല്ക്കുവാനും, എന്‍എച്ച് ഐ അധികൃതരുമായി ആലോചിച്ച് വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാന്‍ സ്പീഡ് ബ്രേക്കര്‍ സ്ഥാപിക്കാനും ആലോചിക്കുന്നതായി ഡിവൈഎസ്പി പി.വാഹിദ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: