തൃശൂര്‍: കഥകളി ആസ്വാദക കൂട്ടായ്മ കളിമണ്ഡലത്തിന്റെ ഒമ്പതാം വാര്‍ഷികാഘോഷം നാളെ വിവിധ പരിപാടികളോടെ ആഘോഷിക്കും.ചടങ്ങില്‍ 1971ലെ ഇന്തോ- പാക്ക് യുദ്ധത്തില്‍ തകര് ഐഎന്‍എസ് ഖുക്രി കപ്പലിന്റെ 45-ാം വാര്‍ഷികത്തോടനുബന്ധിച്ച് അന്ന് ജീവന് ത്യാഗം ചെയ്ത നാവികരുടെ കുടുംബാംഗങ്ങളെ ആദരിക്കും. ക്യാപ്റ്റന്‍ മഹേന്ദ്രനാഥ് മല്ലയുടെ ജീവത്യാഗത്തെ സ്മരിച്ചുകൊണ്ടുള്ള വീരനാവിക പര്‍വ്വം കഥകളി അവതരണവും കളിമണ്ഡലം പുരസ്കാര സമര്‍പ്പണവും നടക്കും. രാവിലെ 9.30ന് പ്രിയദര്‍ശിനി ഹാളില്‍ പത്മശ്രീ പെരുവനം കുട്ടന്മാരാര് ഉദ്ഘാടനവും പുരസ്കാര സമര്‍പ്പണവും നിര്‍വ്വഹിക്കും. ചെയര്മാന് സദാനന്ദന് ഏങ്ങൂര് അധ്യക്ഷത വഹിക്കും. സെക്രട്ടറി കെ ദിനേശ് രാജ ആമുഖപ്രസംഗം നടത്തും. ഗീതാഗോപി എംഎല്‍എ മുഖ്യാതിഥിയായിരിക്കും. കഥകളി ഗായകന് കലാനിലയം ഉണ്ണികൃഷ്ണന് 5000 രൂപയും ശില്പവും പ്രശസ്തി പത്രവുമടങ്ങു കളിമണ്ഡലം പുരസ്കാരം ഏറ്റുവാങ്ങും. കഥകളി കലാകാരന് കലാമണ്ഡലം ഷിജു കുമാറിന് ഗുരുദേവ പുരസ്കാരവും ഐഎന്‍എസ് ഖുക്രി കപ്പല്‍ ദുരന്തത്തില്‍ നി രക്ഷപ്പെ’് ജീവിച്ചിരിക്കു മുന്‍ നാവിക ഓഫീസര്‍ ടി ജെ രാജശേഖരന് അക്ഷര പുരസ്കാരം സമര്‍പ്പിക്കും.സദാനന്ദന് ഏങ്ങൂര്, കെ ജി കൃഷ്ണകുമാര്‍, ജോസ് താടിക്കാരന്, കെ ദിനേശ് രാജ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: