പാവറട്ടി: പെരുവെല്ലൂര്‍ പേനകം ബസ് സ്റ്റോപ്പിന് സമീപം വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്നു.ഒരിക്കല്‍ സെനിലിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.രണ്ടു പവന് സ്വര്‍ണ്ണവും പതിനായിരം രൂപയുമാണ് നഷ്ടപ്പെട്ടിട്ടുള്ളത്.ബുധനാഴ്ച്ച രാവിലെ വീട്ടുകാര്‍ വീടുപൂട്ടി ജോലിയ്ക്ക് പോയ സമയത്താണ് കവര്‍ച്ച നടന്നത്. ഓട്ടോ ഡൈവറായ സെനില്‍ വൈകീട്ട് നാലു മണിയോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.
മുന്‍വശത്തെ പൂട്ട് തകര്‍ത്താണ് അകത്ത് കടന്നിരിക്കുന്നത്. കിടപ്പുമുറിയിലെ അലമാര കുത്തിത്തുറന്നാണ് കവര്‍ച്ച നടത്തിയിരിക്കുന്നത്. മറ്റു മുറികളിലെ സാധനങ്ങളെല്ലാം വലിച്ചു വാരിയിട്ട നിലയിലാണ്.വീടിന്റെ മുന്‍വശത്ത് ഒരു ഓട്ടോ കിടന്നിരുന്നതായും, സ്റ്റൗ നന്നാക്കുന്ന ആളുകള്‍ പ്രദേശത്ത് കറങ്ങിയിരുന്നതായും സമീപവാസികള്‍ പറയുന്നു.പാവറട്ടി പോലിസ് സംഘം സ്ഥലത്തെത്തി അന്വേഷണം തുടങ്ങി
പ്രതികരിക്കാൻ ഇവിടെ എഴുതുക: