പുതുക്കാട് : സമാന്തരസമ്പദ് വ്യവസ്ഥയെ തകര്‍ക്കുന്നതിനും കള്ളപണക്കാരെ ഇല്ലാതാക്കാനും കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നോട്ട് പരിഷ്കരണത്തിനെതിരെ ഇടത് വലത് മുന്നണികള്‍ കുപ്രചാരണം നടത്തുകയാണെന്ന് കെ.സുരേന്ദ്രന്.
അനധികൃതമായി സമ്പാദിച്ച് സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ച ചുരുക്കം കള്ളപണക്കാര്‍ക്ക് വേണ്ടി കോണ്‍ഗ്രസും സിപിഎമ്മും പാവങ്ങളെ ബലിയാടുകളാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. യഥാര്‍ത്ഥത്തില്‍ കള്ളപണക്കാര്ക്കു വേണ്ടി ഇടതു വലതു മുന്നണികള്‍ ഒറ്റകെട്ടായി നിന്ന് സഹകരണ ബാങ്കുകളെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്.
നോട്ടു പരിഷ്കരണത്തില്‍ രാജ്യത്തെ ജനങ്ങളില്‍ പ്രതിഷേധം ഉണ്ട് എന്നത് പ്രചാരണം മാത്രമാണ്. നോട്ട് പരിഷ്കരണത്തിന് ശേഷം വന്ന എല്ലാ തെരെഞ്ഞെടുപ്പുകളിലും ബിജെപി മികച്ച വിജയമാണ് നേടിയത്. കേരളത്തില്‍ ഒന്നരമാസമായി റേഷന്‍ ഇല്ലാത്ത അവസ്ഥയാണ്. അരിയും ഗോതമ്പും ഗോഡൗണില്‍ കെട്ടി കിടക്കുകയാണ്. ഇത് ജനങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ കഴിയാത്തതിന്റെ കാരണം ഇരു മുന്നണികളും വസ്തുതാപരമായി വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബിജെപി നെന്മണിക്കര പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ രാഷ്ട്രീയ വിശദീകരണ വാഹന പ്രചരണ ജാഥയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്.
ജാഥ ക്യാപ്റ്റന്‍ ശശി അയ്യഞ്ചിറ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എ.നാഗേഷ്, ട്രഷറര്‍ ഇ.വി. കൃഷ്ണന് നമ്പൂതിരി,
നിയോജക മണ്ഡലം പ്രസിഡന്റ് രാജന് വല്ലച്ചിറ, ജനറല്‍ സെക്രട്ടറി എ.ജി. രാജേഷ്, മണ്ഡലം വൈസ് പ്രസിഡന്റ് സുബ്രന് പത്തോടന്, ഒബിസി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ചന്ദ്രന് തൊട്ടിപറമ്പില്‍ സീനിയര്‍ സിറ്റിസണ്‍സ് ജില്ലാ ജോയിന്റ് കണ്‍വീനര്‍ കെ.ജി ഹരിദാസ് നെന്മണിക്കര പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കെ.കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: