തൃശ്ശൂര്‍:ഒരു കുടുംബത്തിലെ ഒരാളെയെങ്കിലും നോട്ട് രഹിത രൂപകൈമാറ്റത്തെക്കുറിച്ച് ബോധവാനാക്കുക, ആധാര്‍നമ്പര്‍, ഡെബിറ്റ് കാര്‍ഡ്, സ്മാര്‍ട്ട് ഫോണ്‍ ഇവയില്‍ ഏതെങ്കിലുമൊരു രീതി ഓരോരുത്തരേയും പ്രാപ്തരാക്കുക തുടങ്ങിയ ഉദ്ദേശത്തോടെ കാഷ് ലെസ് തൃശൂര്‍ പദ്ധതിക്ക് തുടക്കമായി. അക്ഷയയിലൂടെ നടപ്പാക്കുന്ന പദ്ധതിയുടെ ലക്ഷ്യം ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുകയാണ്. ‘കാഷ് ലെസ് തൃശൂര്‍’ പദ്ധതിയുടെ പ്രാഥമിക പരിശീലനം അക്ഷയ ജില്ല പ്രോജക്ട് ഓഫീസിന്റേയും അക്ഷയ വി.എല്‍.ഇ സൊസൈറ്റിയുടേയും സഹകരണത്തോടെ പൂര്‍ത്തിയായി. ആര്.ഡി.ഒ മോന്‍സി ഉദ്ഘാടനം ചെയ്തു. ഇഗവേര്ണന്സ് സൊസൈറ്റി ജില്ല പ്രൊജക്ട് മാനേജര്‍ അരുണ്‍ നായര്‍.എസ് അധ്യക്ഷത വഹിച്ചു. നബാര്‍ഡ് ജനറല്‍ മാനേജര്‍ ദീപ പിള്ള, ലീഡ് ബാങ്ക് മാനേജര്‍ ആര്.ആര്. കനകാംബരന്, അക്ഷയ കോര്‍ഡിനേറ്റര്‍ ടി.എസ്.ജെന്നി, ടി.എം.ദിലീപ്,ഷംസു കല്ലൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ഗ്ലാന്റോ ആന്‍ഡ്രൂസ്, സീമ സുധീര്‍, റംഷീദ അലി എന്നിവര്‍ ക്ലാസ്സെടുത്തു. പദ്ധതിയില്‍ ഉള്‍പ്പെടുത്തി മാള കാര്‍മ്മല്‍ കോളേജ് കാഷ് ലെസ് കാമ്പസായി പ്രഖ്യാപിച്ചു. ആയിരത്തി ഇരുനൂറ് വിദ്യാര്‍ത്ഥികള്‍ പദ്ധതിയുടെ ഭാഗമായി.
വരവൂര്‍, കുഴൂര്‍ പഞ്ചായത്തുകള്‍ കാഷ് ലെസ് പഞ്ചായത്തുകളായി. ചേലക്കര, മണലൂര്‍, പുതുക്കാട് പഞ്ചായത്തുകളെ കാഷ്ലെസ് പഞ്ചായത്തുകളായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ജില്ലയിലെ അക്ഷയ കേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ കാഷ് ലെസ് ഓണ്‍ലൈന്‍ പണമിടപാടുകള്‍ സംബന്ധിച്ച പരിശീലനവും നിര്‍ദേശങ്ങളും പൊതുജനങ്ങള്‍ക്ക് ലഭിക്കുമെന്ന് പ്രൊജക്ട് മാനേജര്‍ അരുണ്‍ നായര്‍.എസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: