ചാലക്കുടി: ലിംക ബുക്ക് റെക്കോഡിലേക്ക് ചാലക്കുടിയില്‍ നിന്ന് 5 ഉത്പനങ്ങള്‍.ചാലക്കുടി അയനിക്കലാത്ത് നാരയണന്റെ വീട്ടില്‍ വളര്‍ത്തുന്ന കളിത്താമര,കട്ടിചേമ്പ്, അന്‍പതടി ഉയരമുള്ള മരച്ചീനി,ഈജ്പിഷ്യന്‍ ചീര,കസ്തൂരി വെണ്ട എന്നിവയാണ് പുതിയ വര്‍ഷത്തെ ലിംക ബുക്കിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്.നാടന്‍ ഇനത്തില്‍പ്പെട്ട കളിതാമരക്ക് 18 അടിയാണ് ഉയരം,ആസാമില്‍ നിന്ന് കുരു കൊണ്ട് വന്ന് നട്ട് വളര്‍ത്തിയ അന്‍പതടിയോളം ഉയരത്തിലുള്ള മരച്ചീനി,യൂഎഇയില്‍ നിന്ന് കൊണ്ട് വന്ന ഈജിപ്ഷ്യന്‍ ചീരയുടെ വിത്ത് കൊണ്ട് വന്ന് മുളപ്പിച്ചാണ് പന്ത്രണ്ടിയോളം വലിപ്പമുള്ള ചീരയായിരിക്കുന്നത്.പതിനെട്ടി ഉയരമുള്ള കസ്തൂരി വെണ്ടയും നാടന്‍ ഇനമാണ്.കഴിഞ്ഞ കുറെ വര്‍ഷമായി പ്രത്യേക ഇനത്തിലുള്ള കൃഷി രീതികള്‍ക്കായി ജീവിതം ഉഴിഞ്ഞ് വെച്ചിരിക്കുകയാണ് നാരായണന്. സുലഭമായി ലഭിക്കുന്ന അര്‍ക്കപ്പൊടി,ചകിരി ചോറ്, ചാണകം,ചാരം, ഉപയോഗിച്ച തേയില തുടങ്ങിയ ജൈവ വളങ്ങളാണ് ഇവയക്ക് വളമായി ഉപയോഗിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: