ചാലക്കുടി: മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് വൃദ്ധനെ കാറിടിച്ചും വെട്ടിയും കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം സ്വയം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു. ചൗക്ക തച്ചുപറമ്പില്‍ ജോയി(55)യാണ് മരിച്ചത്.
ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ ചാലക്കുടി റെയില്‍വെ മേല്‍പ്പാലത്തിന് സമീപത്ത് വെച്ച് പടിഞ്ഞാറെ ചാലക്കുടി മാത്യൂ നഗറില്‍ കണിച്ചായി ജോര്‍ജ്ജിനെ(69)യാണ് കാറിടിച്ചും,വെട്ടിയും കൊലപ്പെടുത്തുവാന്‍ ശ്രമിച്ചത്. സംഭവത്തിന് സ്വയം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച ജോയിയെ ഗുരുതരമായ പൊള്ളലേറ്റതിനെ തുടര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.ചൊവ്വാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു.
സംഭവം കണ്ട് പിടിച്ചു മാറ്റുവാന്‍ ചെന്ന പറമ്പിക്കാട്ടില്‍ , ഷണ്മുഖനും പരിക്കേറ്റിരുന്നു.ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചിരുന്ന ജോര്‍ജ്ജ് അപകട നില തരണം ചെയ്തു.
ജോയിയുടെ മൃതദ്ദേഹംതൃശ്ശൂര് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.സംസ്ക്കാരം നടത്തി.ഭാര്യ ഷേര്‍ളി,മക്കള്‍.ജോമോന്,ടോജു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: