ലോകത്ത് ആദ്യമായി ഏറ്റവും മികച്ച രോമത്തിനായി ക്ലോണ്‍ ചെയ്ത ചെമ്മരിയാട് പിറന്നു. ഏറ്റവും മികച്ച രോമമുള്ള കശ്മീരി ചെമ്മരിയാടാണ് ജനിച്ചത്.
വടക്കന്‍ ചൈനയിലാണ് ഈ ആട്ടിന്‍കുട്ടി പിറന്നത്. കശ്മീരി ചെമ്മരിയാടുകളുടെ രോമത്തിന് 13.8 മൈകോമീറ്റര് കട്ടിയുണ്ടാകും. ശരാശരി 15.8 മൈക്രോമീറ്ററുളള രോമത്തെക്കാള്‍ ഏറെ മികച്ചതാണ് ഇവയെന്നാണ് വിലയിരുത്തല്‍.
ഇത്തരം രോമം ഉപയോഗിച്ച് നിര്‍മിക്കുന്ന കമ്പിളി വസ്ത്രങ്ങള്‍ക്ക് ആവശ്യക്കാരും ഏറെയാണ്. അത് കൊണ്ട് തന്നെയാണ് ഇത്തരം ആടുകളെ പുത്തന്‍ സാങ്കേതികത ഉപയോഗിച്ച് സൃഷ്ടിക്കാന്‍ ശാസ്ത്രലോകവും തയാറായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: