തൃശൂര്‍:സമൂഹം നേരിടുന്ന പ്രധാനപ്രശ്നം മലിനീകരണമായതുകൊണ്ട് അതുനേരിടാന്‍ കൃഷിചെയ്യണമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫസര്‍ സി. രവീന്ദ്രനാഥ് പറഞ്ഞു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ വാസുപുരം – കുഞ്ഞക്കര ലിഫ്റ്റ് ഇറിഗേഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. അന്തരീക്ഷ, ജല, മണ്ണ് മലിനീകരണങ്ങള്‍ നേരിടാന്‍ കൃഷിയെപ്പോലെ ഉത്തമ മാര്‍ഗ്ഗമില്ല അതിനാലാണ് കൃഷിചെയ്യണമെന്ന് പറയുന്നത്.
മണ്ണില്‍ ജലാംശം കലര്‍ന്നാലേ കാര്‍ഷികോത്പന്നങ്ങള്‍ വര്‍ദ്ധിച്ച അളവില്‍ ഉണ്ടാകൂ ഏഴുകോടി രൂപ മുതല്‍മുടക്കുള്ള ആറ്റപ്പിള്ളി ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി ഉടന്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ ഈ പ്രദേശത്തെ കൃഷി കൂടതല്‍ പുരോഗതി കൈവരിക്കുമെന്നും അദ്ധേഹം പറഞ്ഞു. വാസുപുരം പള്ളി പാരിഷ്ഹാളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത പ്രസിഡന്റ് പി.സി സുബ്രന് അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളിസോമന്‍ മുഖ്യാതിതിയായി. വൈസ്പ്രസിഡന്റ് ബീന നന്ദകുമാര്‍ വികസന കാര്യസ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്മാന് പി.എസ് പ്രശാന്ത്, ബ്ലോക്ക് അംഗം ജിനി മുരളി, ഗ്രാമപഞ്ചായത്തംഗം ശ്രീധരന് കളരിക്കല്‍,ഷീല തിലകന് അശോകന് ആളോന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: