സിംഹത്തിന്റെ വേഷമണിഞെത്തിയ കുഞ്ഞിന്റെ പ്രിയപ്പെട്ട ചങ്ങാതിയായി സിംഹം മാറിയത് കാഴ്ചക്കാർക്ക് കൗതുകമായി. ജോർജിയയിലാണ് രസകരമായ ചങ്ങാത്തം കാഴ്ചക്കാർക്ക് വീക്ഷിക്കാനായത്.
അമ്മ കാമിയോടൊപ്പം നഗരത്തിലെ മൃഗശാല കാണാനെത്തിയതായിരുന്നു ഒൻപത് മാസം പ്രായമുള്ള മകൻ ഗോഡ്സൺ അരിയ, മകനെ സിംഹക്കുട്ടിയുടെ വേഷമണിയിച്ചാണ് കാമി മൃഗശാലയിൽ കൊണ്ടു വന്നത്. കാഴ്ചകൾ കണ്ടു നടക്കുന്നതിനിടയിൽ ഗോഡ്സണെ സിംഹകൂടിനടുത്ത് എത്തിച്ചു.
ചില്ലു കൂടിനു പുറത്ത് വേഷപ്പകർച്ചയിൽ എത്തിയ ഗോഡ്സണിന്റെ അടുത്തേക്ക് സിംഹം ഓടിയടുത്തു. തന്റെ മുൻപിൽ സിംഹക്കുട്ടി വന്നു എന്ന പ്രതീതിയായിരുന്നു സിംഹത്തിന്. ചില്ലു കൂടിനു പുറത്താണെന്ന് അറിഞ്ഞിട്ടും സിംഹം ഗോഡ്സണിന്റെ നേരെ കാണിക്കുന്ന ചേഷ്ടകൾ ഏവരിലും ആശ്ചര്യമുണ്ടാക്കി.
തന്നോടൊപ്പം കളിച്ചുല്ലസിക്കുന്ന സിംഹത്തെ ഗോഡ്സണിന് ഏറെ ഇഷ്ട്പ്പെട്ടു എന്ന് തന്നെ പറയാം. അത്രയ്ക്ക് പ്രിയത്തോടെയാണ് ഗോഡ്സണും സിംഹത്തോട് പെരുമാറിയത്. ഈ ദൃശ്യങ്ങളെല്ലാം അമ്മ കാമി പകർത്തുകയും ചെയ്തു. ഈ ദൃശ്യങ്ങൾ അവർ യൂട്യൂബിൽ പോസ്റ്റ് ചെയ്തു. നിരവധിപ്പേരാണ് ഈ ദൃശ്യങ്ങൾ കാണുകയും ഷെയർ ചെയ്യുകയും ചെയ്തത്.
https://www.youtube.com/watch?v=2O-eyQXtXE4
പ്രതികരിക്കാൻ ഇവിടെ എഴുതുക: