മലപ്പുറം: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ കാര്‍ന്നുതിന്നുന്ന കള്ളപ്പണം ഇല്ലായ്മ ചെയ്യുന്നതിനായി കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച ശക്തമായ നടപടിക്കെതിരെ കള്ളപ്രചരണം നടത്തുന്ന സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് എന്‍ഡിഎ ജില്ലാ കമ്മറ്റി. കള്ളപ്പണക്കാരെ സഹായിക്കുന്ന നിലപാടാണ് മന്ത്രി സ്വീകരിക്കുന്നത്. ഇത്തരം കള്ളപ്രചരണം ഉത്തരവാദിത്തപ്പെട്ട ഒരു മന്ത്രിക്ക് യോജിച്ചതല്ലെന്നും യോഗം കുറ്റപ്പെടുത്തി.
ബിജെപി ദേശീയനിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ എന്‍ഡിഎ ജില്ലാ ചെയര്മാന് കെ.രാമചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. കെ.നാരായണന്, സി.വാസുദേവന്‍, പ്രദീപ് ചുങ്കപ്പള്ളി, നാരായണന് നല്ലാട്ട്, ലിജോയ് പോള്‍, ഡോ.കെ.ഗോപാലകൃഷ്ണന്, വി.എന്‍.പ്രഭാകരന്, ബാബുരാജന്, ജനാര്ദ്ദനന്, അഡ്വ.ജയപ്രകാശ്, ദാസന് കോട്ടക്കല്‍, അയൂബ് മേലേടത്ത് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: