ശബരിമല: മണിക്കൂറില്‍ പതിനായിരം ലീറ്റര്‍ വെള്ളം ലഭ്യമാക്കുന്ന ആര്ഒപ്ലാന്റ് പാണ്ടിത്താവളത്തില്‍ സജ്ജമാകുന്നു.
ജലം ശുദ്ധീകരിച്ച് രണ്ടിഞ്ച് എച്ച്ഡിപിഎല്‍ പൈപ്പുവഴി നടപ്പന്തല്‍, മാളികപ്പുറം പരിസരങ്ങളില്‍ ഇതോടെ കുടിവെള്ളം സുലഭമാകും. പാണ്ടിത്താവളത്ത് 20 ലക്ഷം ലീറ്ററിന്റെ ജലസംഭരണിക്കടുത്താണ് പുതിയ ആര്‍ഓ നിര്‍മിക്കുന്നത്. ഇവിടെ നിലവില്‍ 1000 ലീറ്ററിന്റെ അഞ്ച് ആര്‍ഓ പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിന് പുറമെയാണ് പുതിയ പ്ലാന്റ് പ്രവര്‍ത്തന സജ്ജമാകുന്നത്. ജല ശുദ്ധീകരണത്തിനുള്ള അവസാനവട്ട പ്രവര്‍ത്തനങ്ങള്‍ കൂടി പൂര്‍ത്തിയായാല്‍ സംവിധാനം പൂര്‍ണതോതില്‍ ആകുമെന്ന് ജലവകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ ജി ബസന്തകുമാര്‍ പറഞ്ഞു. ശബരിമലയില്‍ കുടിവെള്ള വിതരണത്തിനായി നിലവില്‍ 270 ടാപ്പുകളുമായി ജലകിയോസ്കുകളും വാട്ടര്‍ സ്റ്റേഷനുകളും മുമ്പ്തന്നെ സജ്ജമായിരുന്നു. മണിക്കൂറില്‍ 600 ലീറ്റര്‍ കുടിവെള്ളം ശുദ്ധീകരിച്ച് വിതരണം ചെയ്യാവുന്ന ആറ് ചെറുകിട ആര്‍ഓ പ്ലാന്റുകളും ശബരിമലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പാണ്ടിത്താവളത്തിലെ പുതിയ ആര്‍ഓ പ്ലാന്റ് ഈമാസം അഞ്ചിന് പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ഇതിനായി സാമഗ്രികള്‍ എത്തിക്കുന്നതിനുള്ള താമസവും ഭക്തരുടെ തിരക്കിനിടയില്‍ കുടിവെള്ള പൈപ്പുകള്‍ സ്ഥാപിക്കുന്നതിനുള്ള ബുദ്ധിമുട്ടുമാണ് പ്രവര്‍ത്തനം ആരംഭിക്കുന്നതിന് കാലതാമസം ഉണ്ടാക്കിയത്.
പ്രതിസന്ധികള്‍ പരിഹരിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ പ്ലാന്റ് സജ്ജമാക്കുമെന്ന് ബസന്തകുമാര്‍ പറഞ്ഞു. ഇതോടെ ശബരിമലയിലെ കുടിവെള്ള ദൗര്‍ലഭ്യത്തിന് പരിഹാരം കാണാനാകുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: