ശബരിമല: ശബരിമലയില്‍ ദര്‍ശനത്തിനായി എത്തുന്ന ഭക്തന്മാര്ക്ക് ഒപ്പമെത്തുന്ന യുവതികള്‍ പമ്പയില്‍ കുളിക്കുത് ഒഴിവാക്കണമെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്. സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെയുളള തീര്‍ത്ഥാടകരും 41 ദിവസത്തെ കഠിനവ്രതാനുഷ്ഠാനങ്ങളോടുകൂടി മാത്രമേ സിധാനത്ത് പ്രവേശിക്കാവൂ എാതാണ് ശാസ്ത്രവിധി. മണ്ഡലമകരവിളക്ക് ഉത്സവത്തിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍ നാളെ രാവിലെ തിരുവനന്തപുരത്ത് നടക്കുന്ന ബോര്‍ഡ് യോഗത്തില്‍ ഉണ്ടാകും.
ദേവസ്വംബോര്‍ഡില്‍ കാലാനുസൃതമായ പരിഷ്കാരങ്ങള്‍ വരുത്തും. സ്ഥലംമാറ്റം, നിയമനം, സാധനങ്ങള്‍ വാങ്ങല്‍, മരാമത്ത് തുടങ്ങിയ കാര്യങ്ങള്‍ പ്രത്യേക കമ്മിറ്റികള്‍ക്ക് വിടുന്നതുള്‍പ്പെടെയുള്ള പരിഷ്കാരങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കും. അദാനപാത്രങ്ങള് ചൂടുവെള്ളംകൊണ്ട് കഴുകുന്നതിനുപുറമേ നീരാവികൊണ്ട് അണുവിമുക്തമാക്കുതുള്പ്പെടെയുള്ള ആധുനിക സംവിധാനങ്ങള്‍ ഒരുക്കും. സ്ത്രീപ്രവേശനവും ശബരിമലയുടെ വികസനപ്രവര്‍ത്തനങ്ങളും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ചുമാത്രമേ തീരുമാനമെടുക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു.
സിധാനത്ത് പ്രവര്‍ത്തിക്കു ഇന്‍ഫര്‍മേഷന്‍ പ’ിക് റിലേഷന്‍സിന്റെ മീഡിയ സെന്ററിന്റെ പ്രവര്‍ത്തനം മികച്ച രീതിയിലാണെും അദ്ദേഹം പറഞ്ഞു. ട്വിറ്റര്‍, ഫേസ്ബുക്ക്, വാട്സ്ആപ്പ്, മൊബൈല്‍ ആപ്പ് തുടങ്ങിയ നവമാധ്യമങ്ങളിലൂടെ ഭക്തര്‍ക്ക് അപ്പപ്പോള്‍ വിവരങ്ങള്‍ വാര്‍ത്തകളായും ചിത്രങ്ങളായും നല്കാന് മികച്ച പ്രവര്‍ത്തനമാണ് ഇന്‍ഫര്‍മേഷന്‍ പബ്ലക് റിലേഷന്‍സ് വകുപ്പ് നിര്വഹിക്കുന്നതെന്നുംദേവസ്വംബോര്ഡ് പ്രസിഡന്റ് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: