പത്തനംതിട്ട: മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സഹകരണ മേഖലയിലെ ധിക്കാരത്തിനേറ്റ തിരിച്ചടിയാണ് കേന്ദ്രസര്‍ക്കാരിന്റെ നോട്ട്പിന്വലിക്കലടക്കമുള്ള സാമ്പത്തിക പരിഷ്ക്കരണങ്ങളെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. യുവമോര്‍ച്ച ജില്ലാ കമ്മിറ്റി പത്തനംതിട്ടയില്‍ സംഘടിപ്പിച്ച ജയകൃഷ്ണന് മാസ്റ്റര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ധീരമായ നടപടിയാണ് നോട്ട് പിന്‍വലിക്കല്‍. വിദേശ രാഷ്ട്രങ്ങളടക്കം നടപടിയെ പ്രകീര്‍ത്തിച്ചപ്പോള്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാനാണ് കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ്, സിനിമാതാരം മോഹന്‍ലാല്‍ തുടങ്ങിയവരടക്കം പ്രമുഖര്‍ നടപടിയെ സ്വാഗതം ചെയ്തിട്ടുണ്ട്. കള്ളപ്പണത്തിനെതിരേയുള്ള പോരാട്ടത്തിന് എതിരേ പിണറായിയും ചെന്നിത്തലയും ഒരേ പോലെയാണ് സംസാരിക്കുന്നത്. 500, 1000 നോട്ടുകള്‍ അസാധുവാക്കിയതിനെത്തുടര്‍ന്ന് ബാങ്കുകളിലെ ജനങ്ങളുടെ ക്യൂവിനേക്കുറിച്ചായിരുന്നു ഇവരുടെ വ്യാജ പ്രചരണങ്ങള്‍. പിന്നീടത് സഹകരണ മേഖലയെ കേന്ദ്രസര്‍ക്കാര്‍ തകര്‍ക്കുന്നു എന്നാക്കിമാറ്റി. സഹകരണ സംഘങ്ങള്‍ സുതാര്യവും കാര്യക്ഷമവുമാക്കണമെന്നാണ് ബിജെപിയും ആഗ്രഹിക്കുന്നത്. ദിവസങ്ങള്‍ നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവില്‍ റിസര്‍വ്വ് ബാങ്ക് നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി സഹകരണ ബാങ്കുകള്‍ പ്രവര്‍ത്തിക്കാമെന്ന് മുഖ്യമന്ത്രിയ്ക്ക് സമ്മതിക്കേണ്ടിവന്നു. ഈ നിലപാട് നേരത്തെ സ്വീകരിച്ചാല്‍ ഏറെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാമായിരുന്നു. തമിഴ്നാട് റിസര്‍വ്വ് ബാങ്കിന്റെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാന്‍ നേരത്തെ തയ്യാറായി. കേരളത്തില്‍ സാമ്പത്തിക മേഖലയില്‍ സ്തംഭനാവസ്ഥ സൃഷ്ടിക്കാനാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി ശ്രമിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം നല്‍കാനായി ആവശ്യപ്പെട്ട പണം റിസര്‍വ്വ് ബാങ്ക് നല്കി. പുതിയ സാമ്പത്തിക പരിഷ്ക്കരണങ്ങള്‍ കൊണ്ട് വിദ്യാഭ്യാസ കാര്‍ഷിക, വ്യാവസായിക മേഖലകള്‍ വന്‍ കുതിച്ചുചാട്ടം ഉണ്ടാവും. കള്ളപ്പണക്കാരുടെ സമാന്തര സാമ്പത്തിക ശൃഘലല തകര്‍ത്ത് ഭാരതം സാമ്പത്തിക ശക്തിയായി ഉയരുന്നതോടെ സിപിഎമ്മും കോണ്‍ഗ്രസും ഒന്നുമല്ലാതാകും. ഇതാണ് ഇരു മുന്നണികളും ഇക്കാര്യത്തില്‍ ഒരേ അഭിപ്രായം പറയുന്നത്. ഇടതു വലതു മുന്നണികള്‍ പിരിച്ചുവിട്ട് ഒരുമിച്ച് നില്‍ക്കുകയാണ് ഇവര്‍ ചെയ്യേണ്ടത്. കഴിഞ്ഞമാസം 8ന് നിയമസഭയില്‍ നടന്ന ചര്‍ച്ചയില്‍ സഹകരണ മേഖലയില്‍ അഴിമതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമ്മതിച്ചതാണ്. എന്നാല്‍ അന്ന് നിയമസഭയില്‍ നടന്ന ചര്‍ച്ചയില്‍ പറഞ്ഞത് സിപിഎം-കോണ്‍ഗ്രസ് നേതാക്കള്‍ മറന്നു. ഏതു മേഖലയില്‍ കള്ളപ്പണമുണ്ടെങ്കിലും അത് കണ്ടെത്തി പണമിടപാടുകള്‍ സുതാര്യമാക്കണമെന്നാണ് ബിജെപിയുടെ നിലപാട്. സഹകരണ ബാങ്കുകളില്‍ കള്ളപ്പണമുണ്ടെന്ന് കേന്ദ്ര ധനകാര്യ മന്ത്രിക്ക് പരാതി നല്‍കിയത് പശ്ചിമബംഗാളില്‍ നിന്നുമുള്ള സിപിഎം പോളിറ്റ് ബ്യൂറോ അംഗമാണ്. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നടപടികളെ സിപിഎം നേതാവ് സീതാറാം യച്ചൂരി ആദ്യം സ്വാഗതം ചെയ്തിരുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ കോടീശ്വരന് മാര്‍ക്സിറ്റ് പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
പുന്നപ്ര-വയലാറില്‍ സാധാരണക്കാരായ തൊഴിലാളികള്‍ക്ക് വലിയ പ്രതീക്ഷകള്‍ നല്കി ചാവേറുകളാക്കിയ മാര്‍ക്സിറ്റ് പാര്‍ട്ടി ഇപ്പോള്‍ കള്ളപ്പണക്കാര്‍ക്കും കരിഞ്ചന്തക്കാര്ക്കുമൊപ്പമാണ് നിലകൊള്ളുന്നത്. സാധാരണക്കാരില്‍ സാധാരണക്കാരായ തൊഴിലാളികളടക്കമുള്ള നിരപരാധികളേയാണ് കൊന്നൊടുക്കുന്നത്. സമ്പന്ന വര്‍ഗ്ഗത്തോടൊപ്പം നില്ക്കുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കളും കള്ളപ്പണ വേട്ടയില്‍ കുടുങ്ങും. ഇതിന്റെ ഭയത്താലാണ് സിപിഎം സഹകരണ സംഘങ്ങളുടെ പേരില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നത്. വിഎസ് അച്യുതാനന്ദന് മുഖ്യമന്ത്രിയായിരുന്ന കാലത്ത് കൊച്ചിതുറമുഖത്ത് രണ്ട് കണ്ടെയ്നറുകളിലെത്തിയ കള്ളനോട്ട് എവിടേക്ക് പോയെന്ന് കണ്ടെത്താന്‍ മുഖ്യമന്ത്രി തയ്യാറാകണം. വിഎസിന്റെ പേഴ്സണല്‍ സ്റ്റാഫിലെ വിശ്വസ്ഥനായിരുന്ന സുരേഷ്കുമാര്‍ ഇതുസംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഇതുസംബന്ധിച്ച് അന്വേഷണം നടത്താന്‍ തയ്യാറായില്ലെങ്കില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ഏറ്റെടുക്കാന്സമ്മര്ദ്ദം ചെലുത്തും. മാര്‍ക്സിസ്റ്റ് പാര്‍ട്ടി സംസ്ഥാനത്ത് ഭരണത്തിലെത്തിയതോടെ പോലീസിലെ കാക്കി ഭീകരന്മാരാണ് സംഘപരിവാര്‍ പ്രവര്‍ത്തകരെ വേട്ടയാടുന്നത്. കണ്ണൂരില്‍ സമാധാനം സ്ഥാപിക്കാന്‍ ചേര്‍ന്ന സര്‍വ്വ കക്ഷിയോഗത്തിന്റെ അടുത്ത ദിവസമാണ് നിരപരാധിയായ ആര്‍എസ്എസ് പ്രവര്ത്തകന് സുധീഷിനെ കസ്റ്റഡിയിലെടുത്ത് മൂന്നുദിവസം പോലീസ് നിഷ്ഠൂരമായി മര്‍ദ്ദിച്ച് കള്ളക്കേസുകളില്‍ പ്രതിചേര്‍ത്തത്. സിപിഎം സഹയാത്രികരായ കണ്ണൂരിലെ ഡിവൈഎസ്പി മാരാണ് ഗൂഡാലോചന നടത്തി ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ പീഡിപ്പിക്കുന്നത്. സിപിഎമ്മിന്റെ ബി ടീമായി പോലീസ് സംവിധാനം മാറിക്കഴിഞ്ഞെന്നും കുമ്മനം രാജശേഖരന് പറഞ്ഞു.
യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് സിബി സാം തോട്ടത്തില്‍ അദ്ധ്യക്ഷതവഹിച്ചു. ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ അശോകന്‍കുളനട, ജനറല്‍ സെക്രട്ടറി ഷാജി ആര്.നായര്‍, അഡ്വ.എസ്.എന്‍.ഹരികൃഷ്ണന്, സംസ്ഥാന സമിതിയംഗം ടി.ആര്.അജിത്കുമാര്‍, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ബിനുമോന്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ വിഷ്ണുമോഹന്, വി.കെ.രാജേഷ്, സെക്രട്ടറിമാരായ അഖില്‍ മണ്ണടി, രതീഷ് ബി. തുടങ്ങിയവര്‍ പ്രസംഗിച്ചു.
സമ്മേളനത്തിന് മുന്നോടിയായി സെന്റ് പീറ്റേഴ്സ് ജംങ്ഷനില്‍ നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി സമ്മേളന നഗരയില്‍ സമാപിച്ചു. ഭാരവാഹികളായ മധുപരുമല, എന്‍.ജി.കൃഷ്ണകുമാര്‍, വിജയകുമാര്‍ മണിപ്പുഴ, അഭിലാഷ്, രതീഷ് പി.ആര്, ശ്രീരാജ്, കെ.ജി.ഗോപകുമാര്‍, അനീഷ്, പ്രതീഷ,് ഹരികൃഷ്ണന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: