ചെറിയ ഉരുളക്കിഴങ്ങ്- 10 എണ്ണം
എണ്ണ- രണ്ട് ടേ.സ്പൂണ്‍
കടുകരച്ചത്- ഒരു ടേ.സ്പൂണ്‍
വെളുത്തുള്ളി- മൂന്ന് അല്ലി കൊത്തിയരിഞ്ഞത്
പച്ചമുളക്- ഒന്നുരണ്ടെണ്ണം പൊടിയായരിഞ്ഞത്
തേന്‍, ഗരംമസാല- ഒരു ടേ.സ്പൂണ്‍ വീതം
മല്ലിപ്പൊടി-ഒരു ടേ.സ്പൂണ്‍
ഉപ്പ്, കുരുമുളക്പൊടി-പാകത്തിന്
ഒരു പാത്രത്തില്‍ വെള്ളം ഒഴിച്ച് തിളപ്പിക്കുക. ഇതില്‍ ഉരുളക്കിഴങ്ങിട്ട് വേവിച്ച് വെള്ളം ഊറ്റുക. ഒരുചെറു ബൗളില്‍ എണ്ണ, കടുകരച്ചത്, വെളുത്തുള്ളി, തേന്‍, പച്ചമുളക് അരിഞ്ഞത്, ഗരംമസാല, മല്ലിപ്പൊടി, ഉപ്പ്, കുരുമുളക് പൊടി എന്നിവ ചേര്‍ക്കുക. ഉരുളക്കിഴങ്ങ് വേവിച്ച് തൊലികളഞ്ഞ് എണ്ണ തടവിയ ഒരു ബേക്കിങ് ട്രേയില്‍ നിരത്തുക. ഇത് നന്നായി ഉടയ്ക്കുക. ഇത് ഒറ്റക്കഷ്ണമായിത്തന്നെ ഇരിക്കണം. കൈവെള്ള കൊണ്ട് നന്നായി അമര്‍ത്തിയാലും മതി. ഓരോ ഉരുളക്കിഴങ്ങിനു മീതെയും കടുക് മിശ്രിതം തേയ്ക്കുക. ബേക്കിങ് േ്രട ഓവനില്‍ വച്ച് 18-20 മിനിട്ട് ബേക്ക് ചെയ്ത് ബ്രൗണ്‍ നിറവും കരുകരുപ്പുള്ളതുമാക്കി തീര്‍ക്കുക. ഉടന്‍ വിളമ്പുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: