കാഞ്ഞങ്ങാട്: വിവേകാനന്ദ വിദ്യാമന്ദിരത്തിലെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന രജതജൂബിലി ആഘോഷത്തിന് വിളംബര ഘോഷയാത്രയോടെ തുടക്കമായി. കാഞ്ഞങ്ങാട് നഗരത്തില്‍ ഇന്നലെ നടന്ന ഘോഷയാത്രയില്‍ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷാകര്ത്താക്കള്, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍, വിദ്യാലയ സമിതി ഭാരവാഹികള്‍, സ്വാഗതസംഘം ഭാരവാഹികള്‍ എന്നിവരുള്‍പ്പെടെ നൂറ്കണക്കിന് ആളുകള്‍ പങ്കെടുത്തു. 25ാം വാര്‍ഷികത്തിന്റെ സൂചകമായി 25 വിവേകാനന്ദന്മാര്, ഭഗിനിവേദിത, ഭാരതാംബ, കുട്ടികളുടെ വിവിധ വേഷങ്ങള്‍, പഞ്ചാംഗ ശിക്ഷണത്തെ സംബന്ധിച്ചുള്ള നിശ്ചലദൃശ്യം എന്നിവ ഘോഷയാത്രയില്‍ അണിനിരന്നു. രജതം-2017ന്റെ ഭാഗമായി ശുചിത്വ ഭാരതം, ശിശുസംഗമം, മാതൃസംഗമം, പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം, യുവസംഗമം, വിദ്യാഭ്യാസ സെമിനാര്‍, സാംസ്കാരിക സമ്മേളനം, വിവിധ മത്സരങ്ങള്‍ എന്നിവ നടക്കും.
സ്വാഗതസംഘം ചെയര്മാന് എം.നാഗരാജ്, ജനറല്‍ കണ്‍വീനര്‍ എം.കൃഷ്ണന്, വിദ്യാലയം പ്രസിഡന്റ് കെ.ജനാര്ദ്ദനന്, സെക്രട്ടറി എന്‍.അശോക് കുമാര്‍, വിദ്യാനികേതന്‍ ജില്ലാ അധ്യക്ഷന്‍ കെ.ചന്ദ്രന്, പ്രധാനാധ്യാപിക എം.ശശികല, പി.ദാമോദര പണിക്കര്‍, കെ.വി. ഗോവിന്ദന്, പി.വി.ഗുരുദാസ്, ശാന്തറാം, സജിത്ത് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: