പത്തനംതിട്ട: നഗരത്തിലെ ഓടകളുടെ സ്ലാബുകള്‍ തകര്‍ന്നത് യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. കാല്‍നടയാത്രക്കാര്‍ ഓടയില്‍ വീണ് അപകടത്തില്‍പ്പെടുന്നത് പതിവാണ്. കെപി. റോഡില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രി യ്ക്ക് സമീപ മുള്ള ഓടയുടെ മിക്ക സ്ലാബുകളും തകര്‍ന്ന നിലയിലാണ്. രോഗികളടക്കം ഓടയില്‍ അപകടത്തില്‍പെടാന്‍ സാധ്യത ഏറെയാണ്. നഗരത്തിലെ ഓടകള്‍ മിക്കതും മാലിന്യശേഖരത്താല് നിറഞ്ഞതാണ്. ഒട്ടുമിക്ക ഹോട്ടലുകളുടേയും ആശുപത്രികളുടേയും മലിനജലം ഒഴുക്കുന്നത് ഈ ഓടകളിലേക്കാണ്. ഇവയുടെ തകര്‍ന്ന സ്ലാബുകള്‍ മാറ്റാന്‍ വൈകിയാല്‍ കൊതുകുകള്‍ പെറ്റുപെരുകുന്നതിന് ഇടയാക്കും. ഇത് പകര്‍ച്ചപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാന്‍ വഴിതെളിയ്ക്കും.
രാത്രി ടൗണില്‍ മിക്കയിടങ്ങളിലും വഴിവിളക്കുകള്‍ പ്രകാശിക്കാത്തതും യാത്രക്കാര്‍ക്ക് ദുരിതമാകുന്നുണ്ട്. ഓടയില്‍ നിന്നുള്ള ദുര്‍ഗന്ധം കച്ചവടക്കാരേയും ബാധിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: