ശബരിമല: അനാരോഗ്യകരമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വില്‍പ്പന നടത്തിയതിന് നിലക്കലും പരിസര പ്രദേശങ്ങളിലുമായുള്ള അഞ്ച് ഹോട്ടലുകള്‍ക്കെതിരെ നിലക്കല്‍ എക്സിക്യുട്ടീവ് മജിസ്ട്രേറ്റിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് നടപടിയെടുത്തു. പഴകിയ ഭക്ഷണം, ശുചിത്വമില്ലാത്ത പാചകസ്ഥലം, അമിത ചാര്‍ജ്ജ് ഈടാക്കല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് നടപടി. ഹോട്ടലുടമകളില്‍ നിന്ന് പിഴയായി 12,500 രൂപ ഈടാക്കി താക്കീത് നല്കി. ജില്ലാകളക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് സ്ക്വാഡ് പ്രവര്‍ത്തിക്കുത്. ഏക്സിക്യുട്ടീവ് മജിസ്ട്രേറ്റ് സന്തോഷ് കുമാര്‍ എസ്, ഡെ. തഹസില്‍ദാര്‍ സി.കെ.സുകുമാരന്‍, റേഷനിംഗ് ഇന്‍സ്പെക്ടര്‍ ജോര്‍ജ്ജ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രവികുമാര്‍ ആര്, ലീഗല്‍ മെട്രോളജി വകുപ്പിലെ ഉദ്യോഗസ്ഥര്‍ ശ്രീകുമാര്‍ എസ്, എം.നഹാസ്, മനോജ് ടി.പി. എിവര്‍ സ്കാഡില്‍ ഉണ്ടായിരുന്നു. പമ്പയിലും പരിസരത്തും 12 ഹേട്ടലുകളില്‍ മന്നില്‍ പരിശോധന നടത്തി. മാലിന്യ സംസ്കരണത്തില്‍ വീഴ്ച വരുത്തിയ രണ്ട് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: