ഇരിങ്ങാലക്കുട : നാഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ പായല്‍ നിറഞ്ഞു കിടന്നിരുന്ന ബ്രഹ്മകുളം വൃത്തിയാക്കി. പരിസരവാസികള്‍ക്ക് ഏറെ ഗുണകരമായ ഈ കുളം പായലും ചാണ്ടിയും നിറഞ്ഞു വളരെ ദയനീയാവസ്ഥയിലായിരുന്നു. നാഷണല്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ വളരെ ഊര്‍ജ്ജസ്വലരായി പ്രവര്‍ത്തിച്ചു.
തുലാം മാസമായിട്ടും ശരിയായ മഴ ലഭിക്കാതെ ജലക്ഷാമം അനുഭവിക്കുന്ന ഈ കാലഘട്ടത്തില്‍ എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ ചെയ്ത ഈ പ്രവര്‍ത്തനം മാതൃകാപരമാണ്. മൈ ഐജെകെ ഫേസ്ബുക് കൂട്ടായ്മ പ്രവര്‍ത്തകരുടെയും ക്ഷേത്രം ഭാരവാഹികളുടെയും സഹകരണവും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: