ഡോ.ജിജി എസ് ദീപക്
തൃശൂര്‍ : ക്യുല്ലിംഗ് പേപ്പറില്‍ തീര്‍ത്ത 101 ചിത്രങ്ങളുമായി യൂണിവേഴ്സല്‍ റെക്കോര്‍ഡ് ഫോറത്തില്‍(യുആര്‍എഫ്) ഇടം നേടിയിരിക്കുകയാണ് മറ്റം സ്വദേശിയും ദന്ത ഡോക്ടറുമായ ജിജി എസ് ദീപക്.കേരളപ്പിറവി ദിനത്തില്‍ ഗിന്നസ് ആന്റ് യുആര്‍എഫ് ഓര്ഗനൈസേഷന് ആലപ്പുഴയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വൈസ്പ്രസിഡന്റ് സന്ദീപ് ചാറ്റര്‍ജിയില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.ചെയര്മാന് ഗിന്നസ് പക്രു,പ്രസിഡന്റ് സുനില്‍ ജോസഫ്,ബാല നടി മീനാക്ഷി എന്നിവരും പങ്കെടുത്തു.
ഇതേ ഇനത്തില്‍ ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ജിജി നേരത്തേ ഇടം നേടിയിരുന്നു.കഴിഞ്ഞ ജൂണ്‍ ഒന്ന് മുതല്‍ ആറു വരെ ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ ഈ ചിത്രങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു.പേപ്പര്‍ ആഭരണ നിര്‍മ്മാണത്തിനുപയോഗിക്കുന്ന ക്യുല്ലിംഗ് പേപ്പര്‍ കൊണ്ടാണ് ചിത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്.മൂന്ന് വര്‍ഷത്തോളം സമയമെടുത്താണ് 101 ചിത്രങ്ങള്‍ തയ്യാറാക്കിയത്.പക്ഷികള്‍,മൃഗങ്ങള്‍,പൂക്കള്‍,പ്രകൃതി ദൃശ്യങ്ങള്‍ തുടങ്ങിയവ ത്രീഡി ഇഫക്ടോടെ ഈ ചിത്രങ്ങളില്‍ കാണാം.

ഗിന്നസ് ആന്റ് യുആര്‍എഫ് ഓര്ഗനൈസേഷന് ആലപ്പുഴയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വൈസ്പ്രസിഡന്റ് സന്ദീപ് ചാറ്റര്‍ജിയില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്നു.ചെയര്മാന് ഗിന്നസ് പക്രു സമീപം
നാട രൂപത്തില്‍ ലഭിക്കുന്ന പേപ്പര്‍ വേണ്ട വലിപ്പത്തില്‍ മുറിച്ചെടുത്ത് പ്രത്യേക രീതിയില്‍ മടക്കിയെടുത്താണ് ചിത്രങ്ങളില്‍ ഉപയോഗിക്കുന്നത്.ആദ്യം കേന്വാസില് ചിത്രങ്ങളുടെ രൂപ രേഖ തയ്യാറാക്കിയ ശേഷം അതിന് മുകളില്‍ പ്രത്യേക രീതിയില്‍ മടക്കിയെടുത്ത പേപ്പര്‍ പശ ഉപയോഗിച്ച് ഒട്ടിക്കുകയാണ് ചെയ്യുന്നത്.
ക്യുല്ലിംഗ് പേപ്പറിനൊപ്പം അക്രിലിക് പെയ്ന്റിംഗ്,ക്രയോണ്‍സ് ,സ്റ്റോണ്‍സ്.ഷെല്‍സ് എന്നിവയും പൂര്‍ണ്ണതക്കായി ചില ചിത്രങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ട്.മറ്റത്ത് സ്വകാര്യ ക്ലിനിക്കില്‍ പ്രാക്ടീസ് നടത്തുന്നതിനോടൊപ്പമാണ് ജിജി ചിത്ര രചനക്കായി സമയം കണ്ടെത്തുന്നത്.ദന്ത ഡോക്ടറായ ദീപക് ആണ് ജിജിയുടെ ഭര്‍ത്താവ്,മകന് ദേവ് ദീപക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: