തൃശൂര്‍: ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിയ കേസിലെ പിടികിട്ടാപ്പുള്ളിയെ എല്‍പി സ്ക്വാഡ് പിടികൂടി. കൊട്ടേക്കാട് മണക്കാട് വീട്ടില്‍ വിന്ദീപിനെയാണ് പിടികൂടിയത്. വിദേശത്ത് ജോലി നല്‍കാമെന്ന് പറഞ്ഞ് കൈപ്പറ്റിയ പണം തിരികെ നല്‍കാത്തതിന്റെ വൈരാഗ്യത്താല്‍ കൂത്തുപറമ്പ് സ്വദേശി ഏറാഞ്ചേരി വീട്ടില്‍ സുബിനെ തട്ടിക്കൊണ്ടുപോയി കോയമ്പത്തൂരില്‍ തടങ്കലില്‍ പാര്‍പ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഉപദ്രവിക്കുകയുമായിരുന്നു.
മണ്ണുത്തി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ സിറ്റി പോലീസ് കമ്മീഷണറുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്‍പി സ്ക്വാഡ് അംഗങ്ങളായ സിപിഒമാരായ ശശിധരന്, പ്രീബു എന്നിവര്‍ ചേര്‍ന്ന് പിടികൂടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: