തൃശൂര്‍: എസ്ഐയുടെ മകനും കൂട്ടാളിയും യുവതിയെ വീട് കയറി ആക്രമിച്ചു. പരിക്കേറ്റ യുവതിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ഉച്ചക്കാണ് സംഭവം. കട്ടിലപൂവം സ്വദേശിയും 23കാരിയുമായ ഇവര്‍ ആന്ധ്രപ്രദേശില്‍ നേഴ്സാണ്. കഴിഞ്ഞദിവസം ഇവര്‍ നാട്ടിലെത്തിയ വിവരമറിഞ്ഞ് വടക്കെമുറ്റത്തുവീട്ടില് ചാക്കോയുടെ മകന് വിപിന്‍ (23), തൈക്കാട് പുഴയ്ക്കല്‍ ജോയിയുടെ മകന് വിപിന്‍ (23) എന്നിവരാണ് ആക്രമിച്ചത്. നേരത്തെ യുവതിയുമായി എസ്ഐയുടെ മകന് പ്രണയത്തിലായിരുന്നു. എന്നാല്‍ യുവതി ജോലിയുടെ ഭാഗമായി ആന്ധ്രയിലേക്ക് പോയപ്പോള്‍ അവിടെ ചില വിവാഹാലോചകനകള് വന്നതായി പറയുന്നു. ഇതാണ് എസ്ഐയുടെ മകനെ പ്രകോപിപ്പിക്കുവാന്‍ കാരണം. സംഭവം ഒതുക്കിത്തീര്‍ക്കാന്‍ പോലീസിന്റെ ഭാഗത്തുനിന്നും ശക്തമായ നീക്കമാണ് നടക്കുന്നത്. യുവതിയുടെ ബന്ധുക്കള്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: