മുളങ്കുന്നത്തുകാവ് ; സംസ്ഥാനത്തെ ബ്ലോക്ക് പഞ്ചായ്ത്തുകളില്‍ പട്ടികജാതി പ്രമോട്ടര്‍മാരില്ല. ഇതുമൂലം പല പദ്ധതികളും യഥാസമയം പൂര്‍ത്തീകരിക്കാന്‍ കഴിയുന്നില്ല. സംസ്ഥാനത്തെ മുഴുവന്‍ ബ്ലോക്ക് പഞ്ചാത്തുകളിലെയും പട്ടികജാതി വികസന ഓഫീസുകളില്‍ ജോലിചെയ്തിരുന്ന പട്ടികജാതി പ്രൊമോട്ടര്‍മാരെ ഒന്നിച്ച് പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നപ്പോള്‍ പിരിച്ചുവിടുകയായിരുന്നു. പുതിയ പ്രമോട്ടര്‍മാരുടെ അപേക്ഷ ക്ഷണിക്കുകയും അഭിമുഖം നടത്തുകയും ചെയ്തു. എന്നാല്‍ ചിലര്‍ ഈ നടപടിക്രമത്തെ ചോദ്യം ചെയ്ത് കോടതിയെ സമീപി്ച്ചിരിക്കുന്നതിനാലാണ് നിയമന നടപടികള്‍ നീണ്ടുപോകുന്നത്.
സോഷ്യല്‍ മാപ്പ് തയ്യാറാക്കല്‍,ഗുണഭോക്താക്കളുടെ അര്‍ഹത പരിശോധിക്കല്‍ തുടങ്ങി ബ്ലോക്ക്പഞ്ചായത്തിലെ പ്രധാനപ്പെട്ട ജോലികള്‍ മുടങ്ങിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പട്ടികജാതി വകുപ്പു മന്ത്രിക്ക് നിവേദനം നല്കി. നിലവിലുള്ള ലിസ്റ്റിലെ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുകയോ, പിരിച്ചുവിട്ടവരെ വിണ്ടും നിയമനം നടത്തുകയോ ചെയ്ത് തല്്കകാലത്തെ പ്രതിസന്ധി പരിഹരിക്കണമെന്നാണ് ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: