കാഞ്ഞങ്ങാട്: കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ജില്ലയിലെ പ്രധാനപ്പെട്ട വിളകളായ നെല്ല്, റബ്ബര്‍, തേങ്ങ, അടക്ക എന്നിവ വില തകര്‍ച്ച നേരിടുകയാണ്. നെല്ലിന് കിലോയ്ക്ക് 30 രൂപയും, റബ്ബറിന് 200 രൂപയും, അടയ്ക്കക്ക് 300 രൂപയും തറവില നിശ്ചയിക്കണമെന്ന് ഭാരതിയ കിസാന്‍ സംഘ് ജില്ലാ കമ്മറ്റി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
പ്രകൃതി ക്ഷോഭം വരള്‍ച്ച, വന്യ ജീവി അക്രമം മൂലം ഉണ്ടാകുന്നു കൃഷി നാശം കര്‍ഷകര്‍ നേരു ടുന്ന അതിനുളള നഷ്ടപരിഹാരം നല്‍കുമെന്ന് ഉറപ്പ് വരുത്തുക. എന്നി ആവശ്യങ്ങള്‍ക്കായി ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന സംഘടനാ കാര്യദര്‍ശി സി എച്ച് രമേശന് യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചു. നീലിമല നാരായണന് നായര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി എം നാരായണന് നായര്‍, വിവി ഗോപി, ശങ്കര്‍ കോട്ടപ്പാറ, പി വി ഗോവിന്ദന്, നാരായണന് വാഴക്കോട് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: