കാസര്‍കോട്: മത്സ്യത്തൊഴിലാളി മേഖലയെ മാറി മാറി ഭരിച്ച ഇരുമുന്നണികളും അവഗണിക്കുകയായിരുന്നുവെന്ന് ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം മേഖലാ സെക്രട്ടറി അനീഷ് പറഞ്ഞു. ജില്ലാ മത്സ്യപ്രവര്‍ത്തക സംഘം കാസര്‍കോട് ജില്ലാ കമ്മറ്റി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം നേതൃത്വം നല്കുന്ന എല്‍ഡിഎഫും, കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന യുഡിഎഫും ഭരണത്തിലുണ്ടായ സന്ദര്‍ഭത്തിലൊക്കെ അവരവരുടെ പാര്‍ട്ടിക്കാര്‍ക്കു മാത്രമാണ് സഹായങ്ങള്‍ ചെയ്തു വന്നത്. ഇക്കാരണത്താലാണ് പാവപ്പെട്ടവന്റെ മേനി പറഞ്ഞു മത്സ്യത്തൊഴിലാളികളെ വഞ്ചിച്ച ടി.എന്‍.പ്രതാപന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്ന് മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.പി.രാധാകൃഷ്ണന് പറഞ്ഞത്. മത്സ്യത്തൊഴിലാളി മേഖലക്ക് കേന്ദ്രസര്‍ക്കാര്‍ ചെയ്തുവരുന്ന പല പദ്ധതികളും കേരളം വഴിമാറി ചെലവാക്കിയതിന്റെ ഫലമായിട്ടാണ് കാസര്‍കോട് തീരമേഖല ഇന്നും അവഗണനയിലാകാനുള്ള കാരണം. ധീവരസഭ നേതാക്കളും, മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് നേതാക്കളുമാണ് കാസര്‍കോട് കസബ തുറമുഖം ഈ അവസ്ഥയിലാകാനുള്ള കാരണം. ജില്ലയിലെ മുഴുവന്‍ കടലോരവും കടല്ിത്തി കെട്ടി പുനര്‍ നിര്‍മ്മാണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. സംസ്ഥാന സംഘടനാ സെക്രട്ടറി പുരുഷോത്തമന്, ജില്ലാ വൈസ് പ്രസിഡന്റ് കെ.വിനോദന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.പി.പവിത്രന് സ്വാഗതവും നാരായണന് കുമ്പള നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: