തൃശൂര്‍: റാഗിങ്ങ് ചെയ്ത സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പരാതി നല്‍കുന്നതിന് സ്പോര്‍ട്സ് താരത്തിനൊപ്പം പോയ എബിവിപി പ്രവര്‍ത്തകരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മാരകായുധങ്ങളുപയോഗിച്ച് മര്‍ദ്ദിച്ചു.
ഗുരുതരമായി പരിക്കേറ്റ രണ്ടുപേരടക്കം ഒമ്പതുപേരെ തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മിഥുന് (19), അര്ജുന് (20), അതുല്‍ (18), നിവിന്‍ (21), ജിത്ത് (20), അനി (18), അബിന്‍ (18), അനില്‍ (18), ശിവപ്രസാദ് (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ മിഥുന്, അതുല്‍ എന്നിവര്‍ക്കാണ് ഗുരുതരപരിക്ക്. ഇവരുടെ കൈകള്‍ ഒടിഞ്ഞനിലയിലാണ്.
കാലിനും പരിക്കുണ്ട്. മറ്റൊരാള്‍ക്ക് കണ്ണിന് ഗുരുതരമായി പരിക്കേറ്റു. കഴിഞ്ഞ ദിവസം മിഥുനിനെ കോളേജില്‍ നിന്നും പഠനം പൂര്‍ത്തീകരിച്ച് പുറത്തുപോയവരും ഇപ്പോഴത്തെ സീനിയര്‍ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് റാഗിങ്ങ് ചെയ്യുകയുണ്ടായി.
ഇവരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങാതിരുന്നതിന് മര്‍ദ്ദിക്കുകയും ചെയ്തു. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രിന്‍സിപ്പലിന് പരാതി നല്കുവാന് വിദ്യാര്‍ത്ഥികള്‍ പോകുന്നതിനിടയിലാണ് എസ്എഫ്ഐ ഗുണ്ടാസംഘം മര്‍ദ്ദിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അര്ജുന്, രമേശ് എന്നിവര്‍ മത്സരിച്ചിരുന്നു. കാമ്പസ്സുകളില്‍ അക്രമം അവസാനിപ്പിക്കണമെന്ന് എബിവിപി തൃശൂര്‍ നഗര്‍സമിതി ആവശ്യപ്പെട്ടു. കുട്ടനെല്ലൂര്‍ ഗവ. കോളേജില്‍ യാതൊരു പ്രകോപനവുമില്ലാതെയാണ് എബിവിപി പ്രവര്‍ത്തകരെ എസ്എഫ്ഐ ക്രിമിനലുകള്‍ അക്രമിച്ചത്. റാഗിങ്ങ് കേസില്‍ പ്രതികളായിട്ടുള്ള എസ്എഫ്ഐക്കാരെ കാമ്പസ്സില്‍ നിന്നും പുറത്താക്കണമെന്ന് എബിവിപി ആവശ്യപ്പെട്ടു.
പോലീസിന്റെ സഹായത്തോടെയാണ് പുറത്തുനിന്നുള്ള ഡിവൈഎഫ്ഐക്കാര്‍ കാമ്പസ്സിനകത്ത് അക്രമം അഴിച്ചുവിട്ടതെന്ന് എബിവിപി പറഞ്ഞു. അക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ വിദ്യാര്‍ത്ഥികളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് കണ്‍വീനര്‍ വി.ആര്.അജിത്, മഹാനഗര്‍ പ്രസിഡണ്ട് സുജിത് ശശി എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: