ചാലക്കുടി: ദേശീയപാതയോരത്തെ തിരക്കുള്ള ബസ് സ്റ്റോപ്പുകളില്‍ ടീ ഷോപ്പുകളും മറ്റും നടത്തുന്നത് അവസാനിപ്പിക്കണമെന്ന് നാട്ടുകാര്‍. കൊരട്ടി ജംഗ്ഷനില്‍ അങ്കമാലി ഭാഗത്തേക്കുള്ള ബസ് കാത്ത് നില്‍പ്പ് കേന്ദ്രത്തിലും മറ്റുമാണ് ഇതിനുള്ള ശ്രമം ആരംഭിച്ചിരിക്കുന്നത്. കൗണ്ടറുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. ദേശീയ പാത നിര്‍മ്മാണ കമ്പനി ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിക്കാനുള്ള ശ്രമമാണ് നടത്തുന്നത്.
ദേശീയ പാത നിര്‍മ്മാണ കമ്പനിക്ക് ദേശീയപാതയോരത്തെ ബസ് കാത്ത് നില്‍പ്പ് കേന്ദ്രങ്ങളില്‍ കച്ചവടം നടത്തുവാന്‍ ആരും അനുവാദം നല്‍കിയിട്ടില്ല. എന്നാല്‍ ഇവര്‍ എന്ത് ചെയ്താലും അതിനെ ചോദ്യം ചെയ്യുന്നതിന് ആരും തയ്യാറാകുന്നില്ല. സാധാരണക്കാരാണ് ഇത് മൂലം ദുരിതം അനുഭവിക്കുന്നത്. കൊരട്ടി ജംഗ്ഷനിലെ ഏറ്റവും തിരക്കേറിയ സ്ഥലത്താണ് ബസ് കാത്ത് നില്‍പ്പ് കേന്ദ്രം. സിഗ്നല്‍ കഴിഞ്ഞ് വരുന്ന വാഹനങ്ങളുടെ തിരക്ക് മൂലം ഇവിടെ നിത്യവും അപകടമാണ്. ഐ.ടി.പാര്‍ക്ക്, കിന്‍ഫ്ര പാര്‍ക്ക്, നിരവധി വിദ്യാലയങ്ങള്‍,ആരാധാനാലയങ്ങള്‍ എന്നിവിടങ്ങളിലേക്ക് എത്തുന്ന ആയിരളെത്തുന്ന ബസ് കാത്ത് നില്‍പ്പ് കേന്ദ്രത്തിലാരംഭിക്കുന്ന കച്ചവട കേന്ദ്രം തടസമാകും. ഇതിനെതിരെ കണ്‍സ്യൂമര്‍ വിജിലിന്‍സ് സെല്‍, പോലീസിനും പഞ്ചായത്തിനും പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: