ഇരിങ്ങാലക്കുട : വിദേശ ആക്രമകാരിയായ ടിപ്പുസുല്‍ത്താന്‍ ജയന്തി ആഘോഷത്തിലൂടെ ദേശാഭിമാനത്തില്‍ നിന്നും ദാസ്യപ്രവര്ത്തിയിലേക്കുള്ള പരിണാമമാണ് രാഷ്ട്രീയ ലാക്കോടെ കര്‍ണ്ണാടക സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് തപസ്യ ജില്ലാ സമിതി യോഗം വിലയിരുത്തി. കേരളത്തില്‍ ടിപ്പു ജയന്തി ആഘോഷിക്കുമെന്ന കോണ്‍ഗ്രസിന്റെ തീരുമാനവും ദേശീയതക്കും ദേശസ്നേഹികള്ക്കുമെതിരെയുള്ള യൂദ്ധപ്രഖ്യാപനമാണ്. ദേശീയതയെ സാംസ്കാരികമായും സാമൂഹികമായും സംരക്ഷിക്കുകയെന്നുള്ളതായിരിക്കണം ഭാരതപൗരന്റെ മൗലികധര്‍മ്മം എന്ന് യോഗം വിലയിരുത്തി. യോഗത്തില്‍ തപസ്യ സംസ്ഥാന സെക്രട്ടറി എ.എസ് സതീശന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സഹസംഘടന സെക്രട്ടറി സി.സി.സുരേഷ് മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ശ്രീജിത്ത് മുത്തേടത്ത്, ഷാജു മുളങ്കുന്നത്തുകാവ്, ഇ.കെ.കേശവന്, കെ.ഉണ്ണികൃഷ്ണന്, രഞ്ചിത്ത് മേനോന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: