പത്തനംതിട്ട: ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായ മുന്‍ഗണനാ ലിസ്റ്റിലെ അപാകതകള്‍ ഉടന്‍ പരിഹരിക്കുവാന്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ച് അര്‍ഹരായ മുഴുവന്‍ കുടുംബങ്ങളേയും ലിസ്റ്റില്‍ ഉല്‍പ്പെടുത്തണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് ആവശ്യപ്പെട്ടു.
ബിജെപി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സപ്ലൈ ഓഫീസ് പടിക്കലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി നടപ്പാക്കാതിരിക്കുന്നതില്‍ ഇരു മുന്നണികളും ഒരുപോലെ കുറ്റക്കാരാണെന്നും കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നതിലെ അലംഭാവം മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിധവകള്‍, പട്ടികജാതി വിഭാഗക്കാര്‍, വികലാംഗര്‍ തുടങ്ങി സാധാരണ കുടുംബങ്ങള്‍ ഇന്ന് മുന്‍ഗണനാ ലിസ്റ്റിന് പുറത്താണെന്നും ഇത് നീതീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റ് അശോകന് കുളനട അദ്ധ്യക്ഷതവഹിച്ചു. ഷാജി ആര്.നായര്‍, അഡ്വ.എസ്.എന്‍.ഹരികൃഷ്ണന്, പ്രദീപ് അയിരൂര്‍, എം.എസ്.അനില്‍, വി.എ.സൂരജ്, പിആര്‍.ഷാജി, വി.ആര്.സുശീലാദേവി, സുധ.ടി., മാത്യുഉമ്മന്‍, സിബിസാം, പി.വി.ഭാസ്ക്കരന്‍, വി.ആര്.സന്തോഷ്, ജയശ്രീകുമാര്‍, ടി.കെ.പ്രസന്നകുമാര്‍, അഡ്വ.ഷൈന്‍ ജി.കുറുപ്പ്,ജി.മനോ്, വി.എസ്.ഹരീഷ്ചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: