ചീരാല്‍ : കൊഴുവണ അണ്ടര്‍ സെവെന്റീന്‍ ഫുട്ബാള്‍ കേരള ടീമിലേക്ക് തിരഞ്ഞെ ടുക്കപ്പെട്ട കൊഴുവണ വിശാ ഖിനെ (അപ്പുണ്ണി) രാഷ്ട്രീയ സ്വയംസേവക സംഘം കൊഴുവണ ശാഖ അനുമോദിച്ചു.
പരിപാടിയില്‍ ബിജെപി ചീരാല്‍ പഞ്ചായത്ത് പ്രസിഡന്റ് മനോജ് ചെട്ടികൊടന്ന അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ സതീറെജി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
രാഷ്ട്രീയ സ്വയം സേവകസംഘം ഗണപതിവട്ടം താലൂക് കാര്യകര്‍ത്താക്കളായ കെ.ജി.സതീശന്, മധു, സജി(എസ്എന്‍ഡി പി), സാജിത്(ബ്രദേഴ്സ് ക്ലബ്ബ്) തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: